NEWS

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്: 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ; നിർമാണം 18 മാസത്തിനുള്ളിൽ പൂർത്തിയാക്കും


കൊച്ചി ∙ ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള നടപടികൾ മരാമത്തു വകുപ്പ് തുടങ്ങി. 9.85 കോടി രൂപ ചെലവിൽ ബസ് ടെർമിനലിന്റെ ഒന്നാം ഘട്ട നിർമാണത്തിനു മരാമത്തു വകുപ്പ് ടെൻഡർ ക്ഷണിച്ചു. സ്റ്റീൽ സ്ട്രക്ചറിൽ‌ 465.5 ചതുരശ്രമീറ്റർ തറ വിസ്തീർണവും 1283 ചതുരശ്രമീറ്റർ മേൽക്കൂര വിസ്തീർണവുമുള്ള ടെർമിനലാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. ഭാവി വികസനത്തിനുള്ള സാധ്യത കൂടി കണക്കിലെടുത്താകും നിർമാണം.ഈ വർഷം ഫെബ്രുവരിയിലാണു കാരിക്കാമുറിയിൽ പുതിയ ബസ് ടെർമിനൽ നിർമാണത്തിനു സംസ്ഥാന സർക്കാർ അനുമതി നൽകിയത്. ഒന്നാം ഘട്ട നിർമാണത്തിന് 13 കോടി രൂപയുടെ പദ്ധതിക്കാണു സർക്കാർ ഭരണാനുമതി നൽകിയിട്ടുള്ളത്. ഇതിൽ സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ജോലികൾക്കു വേണ്ടിയാണു മരാമത്തു വകുപ്പ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.


Fashion ⏭️

Back to top button