NEWS

ട്രെയിനിൽ സ്ത്രീകൾക്കുനേരെ അശ്ലീല ആംഗ്യം; ഡിഎഫ്ഒയ്ക്ക് എതിരെ കേസ്


കാസർകോട് ∙ ട്രെയിനിൽ യാത്രക്കാരികൾക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിൽ കാസർകോട് ഡിഎഫ്ഒയ്ക്ക് എതിരെ കേസെടുത്തു. ചെറുപുഴ ജോസ്ഗിരിയിലെ ജോസ് മാത്യുവിനെതിരെയാണ് (53) കാസർകോട് റെയിൽവേ പൊലീസ് കേസെടുത്തത്. ശനിയാഴ്ച വൈകിട്ട് ഓഖ എക്‌സ്പ്രസിലാണു കേസിനാസ്പദമായ സംഭവം. ജനറൽ കംപാർട്മെന്റിൽ സ്ത്രീകളെ ശല്യംചെയ്യുന്നതായി കൺട്രോൾ റൂമിൽ പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസെത്തി ഇയാളെ ട്രെയിനിൽനിന്ന് ഇറക്കി കേസെടുക്കുകയായിരുന്നു. 


Fashion ⏭️

Back to top button