നവംബറിൽ ഇടിയും പുകയും

യുവതാരനിരയുമായി ബാച്ച്ലർ പാർട്ടി D’EUX ഉം ഡിസ് കോയും
യുവതാരങ്ങളുടെ നീണ്ട നിരയുമായി രണ്ട് ആക്ഷൻ ചിത്രങ്ങൾ നവംബർ റിലീസിന്. പുതു തലമുറയുടെ പ്രിയ സംവിധായകൻ അമൽ നീരദ് ഒരുക്കുന്ന ബാച്ച്ലർ പാർട്ടി D’EUX , ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഡിസ്കോയുമാണ് ജെൻ സികൾ ഉറ്റുനോക്കുന്ന ചിത്രങ്ങൾ. ആന്റണി വർഗീസ്, അർജുൻ അശോകൻ, ലുക്മാൻ , ദേവ് മോഹൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഫെമിന ജോർജ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഡിസ്കോ നവംബർ 6ന് തിയേറ്ററുകളിൽ എത്തും.
കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്,നസ്ലിൻ, സൗബിൻ ഷാഹിർ,ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, ഹൻസിക കൃഷ്ണ എന്നിവരെ പ്രധാന വേഷങ്ങളിലണി നിരക്കുന്ന ബാച്ച്ലർ പാർട്ടി D’EUX നവംബർ 19 ന് ലോക വ്യാപകമായി റിലീസ് ചെയ്യും.അഞ്ചകള്ളകോക്കാനു ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഡിസ് കോയുടെ രചന ചെമ്പൻ വിനോദ് ആണ്.
ചെമ്പോസ്കി മോഷൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് ആണ് നിർമ്മാണം. ആക്ഷൻ ക്രൈം ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന് അർമോ ഛായാഗ്രഹണം നിർവഹിക്കുന്നു. ഉല്ലാസ് ചെമ്പന്റെ അരങ്ങേറ്റ ചിത്രമായ അഞ്ചകള്ളകോക്കാൻ പ്രമേയം കൊണ്ടും വ്യത്യസ്തമായ മേക്കിംഗ് ശൈലി കൊണ്ടും അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ടും ഏറെ പ്രേക്ഷക ശ്രദ്ധ നേടി.
അതേസമയം .2012ൽ പുറത്തിറങ്ങിയ അമൽ നീരദ് ചിത്രം ബാച്ച്ലർ പാർട്ടിയുമായി ബന്ധപ്പെട്ട പേരാണെങ്കിലും, പുതിയ ചിത്രത്തിന്റെ കഥയെയും കഥാപാത്രങ്ങളെയും സംബന്ധിച്ച കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.അമൽ നീരദ് പ്രൊഡക്ഷൻസിന്റെയും അൻവർ റഷീദ് എന്റർടെയ്ൻമെന്റസിന്റെയും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെയും ബാനറിൽ അമൽ നീരദ്, അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് നിർമ്മാണം. എ ആന്റ് എ റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ഛായാഗ്രഹണം: അപ്പു പ്രഭാകർ,സംഗീതം: ക്രിസ്റ്റോ സേവ്യർ,എഡിറ്റിംഗ്: വിവേക് ഹർഷൻ.
Business ⏭️


