NEWS
ഓണസദ്യ ഉണ്ണാൻ 8,000 രൂപ ഈടാക്കുന്ന ഹോട്ടൽ; 500 രൂപയുടെ സദ്യയിൽ എല്ലാ വിഭവങ്ങളുമില്ല, പരിപ്പും നെയ്യും ഒഴിവാക്കി വിൽപ്പന

മുംബൈ ∙ ഓണം പടിവാതിൽക്കൽ എത്തിനിൽക്കെ മുംബൈയിലെ ഓണച്ചന്തകൾ വിലക്കയറ്റത്തിന്റെ ചൂടിലാണ്. അരിയുടെയും പഞ്ചസാരയുടെയും വിലയിൽ വലിയ വർധനയുണ്ട്. അരിക്ക് 80 രൂപയും പഞ്ചാസാരയ്ക്ക് 70 രൂപയും കടന്നു. ഏത്തപ്പഴത്തിന്റെയും ഞാലിപ്പൂവൻ പഴത്തിന്റെയും വില 100 രൂപയ്ക്കു മുകളിലാണ്. സദ്യ ഒരുക്കാൻ ആവശ്യമുള്ള ചെറിയ ഉള്ളി, ഇഞ്ചി, പയർ, തേങ്ങ, ചേന, ചേമ്പ് എന്നിവയ്ക്കെല്ലാം വില കൂടിയിട്ടുണ്ട്. മുൻവർഷത്തെ ഓണത്തെ അപേക്ഷിച്ചു വെളിച്ചെണ്ണ വിലയിൽ ചെറിയ കുറവുണ്ടായെങ്കിലും 2 മാസത്തിനിടെ എണ്ണയ്ക്കും വീണ്ടും വില ഉയർന്നു തുടങ്ങിയിട്ടുണ്ട്.വ്യാപാരികൾക്കും ആശങ്ക കേരള സ്റ്റോറുകളിൽ സാധനങ്ങളെല്ലാം എത്തിച്ചിട്ടുണ്ടെങ്കിലും വിലവർധന കച്ചവടത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണു വ്യാപാരികൾ. വസായിൽ ചെറിയ ഉള്ളി കിലോയ്ക്കു 120 രൂപയെന്ന നിലയിലാണു വിൽക്കുന്നത്. ഒട്ടുമിക്ക പച്ചക്കറികൾക്കും കഴിഞ്ഞ വർഷത്തെക്കാൾ 20 മുതൽ 30% വരെ വില വർധിച്ചതായി മീരാറോഡിലെ കേരള സ്റ്റോർ ഉടമ പറഞ്ഞു. ഉൽപാദനക്കുറവും കാലാവസ്ഥാ വ്യതിയാനവും കൂടാതെ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിളവെടുപ്പ് കുറഞ്ഞതും വിലവർധനയ്ക്കു കാരണമായി.
Fashion ⏭️


