TRAVEL
പാഷൻഫ്രൂട്ട് പച്ചടി, പച്ചമാങ്ങ കൊണ്ടുള്ള രസം, ചീരയില ബജി, റമ്പൂട്ടാൻ അച്ചാർ എന്നിവ തയ്യാറാക്കിയാലോ?

മധുരപലഹാരം തുമ്പപ്പൂവ്- ഒരു ടേബിൾസ്പൂൺ മുക്കുറ്റിപ്പൂവ്- അര ടീസ്പൂൺ അശോക പൂവ്- രണ്ട് ടേബിൾസ്പൂൺ മല്ലികപ്പൂവ്- നാലിതളുകൾ റോസാപ്പൂവ്- രണ്ടെണ്ണം പിച്ചകപ്പൂവ്- നാലിതളുകൾ തെച്ചിപ്പൂവ്- ഒരു ടേബിൾസ്പൂൺ ശംഖുപുഷ്പം മൂന്നെണ്ണം (ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ചത്) അരിപ്പൊടി- 150 ഗ്രാം തേങ്ങ ചിരകിയത്- അരക്കപ്പ് ശർക്കര- 150 ഗ്രാംഉണ്ടാക്കുന്ന വിധം ശംഖുപുഷ്പം ഇട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ച് അരിപ്പൊടി കുഴച്ചു ചെറിയ ഉരുളകളാക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കണം. ശർക്കര അല്പം വെള്ളത്തിൽ ഉരുക്കി അതിലേക്ക് തേങ്ങയും പൂക്കളും ചേർത്ത് വിളയിച്ചു എടുക്കുക. ഇത് ഓരോ ഉരുളയിലും നിറച്ചു ഉരുട്ടിയെടുത്ത് ആവിയിൽ വേവിക്കുക.കായത്തൊലി തോരൻ കായത്തൊലി- അഞ്ച് കായയുടേത് ചെറിയുള്ളി- അഞ്ചെണ്ണം പച്ചമുളക്- മൂന്നെണ്ണം വെളുത്തുള്ളി- രണ്ടല്ലി തേങ്ങ ചിരവിയത്- രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ- ഒരു ടേബിൾസ്പൂൺ കടുക്, കറിവേപ്പില, ഉപ്പ്, മഞ്ഞൾപ്പൊടി- ആവശ്യത്തിന്ഉണ്ടാക്കുന്ന വിധം കായത്തൊലി പൊടിയായി അരിഞ്ഞ് അര ഗ്ലാസ് വെള്ളം ഒഴിച്ച് ഉപ്പിട്ട് വേവിക്കുക. തേങ്ങ, പച്ചമുളക്, വെളുത്തുള്ളി, ചെറിയുള്ളി, മഞ്ഞൾപ്പൊടി എന്നിവ ചതച്ചെടുക്കുക. ഇത് കായത്തൊലി കൂട്ടിലേക്ക് ചേർത്തിളക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഇതിൽ ചേർക്കുക.ചക്ക മടൽ റോസ്റ്റ് ചക്ക മടൽ മുള്ള് കളഞ്ഞ് ചതുര ക്കഷ്ണങ്ങളാക്കിയത്- ഒരുകപ്പ് സവാള- ഒരുകപ്പ് (നീളത്തിൽ കട്ടി കുറച്ച് അരിഞ്ഞത്) ഇഞ്ചി, വെളുത്തുള്ളി- ഒരു ടേബിൾസ്പൂൺ (നീളത്തിൽ അരിഞ്ഞത്) പച്ചമുളക്- രണ്ടെണ്ണം(നീളത്തിൽ അരിഞ്ഞത്) തക്കാളി- ഒന്ന് (നീളത്തിൽ അരിഞ്ഞത്) മല്ലിപ്പൊടി- ഒരുടീസ്പൂൺ മുളകുപൊടി- അര ടീസ്പൂൺ മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ ഉപ്പ്- ആവശ്യത്തിന് വെളിച്ചെണ്ണ- ഒരുടേബിൾസ്പൂൺ കറിവേപ്പില- ആവശ്യത്തിന്ഉണ്ടാക്കുന്ന വിധം ചക്ക മടൽ കഷ്ണങ്ങളാക്കിയത് മഞ്ഞൾപ്പൊടിയും ഉപ്പും മുളകു പൊടിയും ചേർത്ത് വേവിക്കുക. വെളിച്ചെണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കുക. നല്ലതുപോലെ വഴറ്റി അതിലേക്ക് മല്ലിപ്പൊടി ചേർക്കുക. തക്കാളി ചേർത്ത് വഴറ്റുക. ഇതിലേക്ക് വേവിച്ചുവെച്ച ചക്ക മടൽ, കറിവേപ്പില ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക.
Sports ⏭️


