NEWS

‘വിനാശകാലെ വിപരീതബുദ്ധി’: ഇ എൻ സുരേഷ് ബാബുവിനെതിരായ ലൈംഗികപീഡന പരാതിയിൽ പി കെ ശ്രീമതി

പികെ ശ്രീമതി

കണ്ണൂർ: പാലക്കാട് സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരായ ലൈംഗികപീഡന പരാതിയിൽ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. പെൺകുട്ടികളെയോ സ്ത്രീകളെയോ പീഡിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനുള്ളൂവെന്ന് പി കെ ശ്രീമതി പ്രതികരിച്ചു. അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ വിനാശകാലെ വിപരീതബുദ്ധി എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂവെന്നും അവർ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീമതിയുടെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂ‌ർണരൂപം

ഒരു കാര്യം ഞാൻ വ്യക്തമാക്കാം. പെൺകുട്ടികളെയോ സ്ത്രീകളെയോ പീഡിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനുള്ളു. അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “ എന്ന് മാത്രേ ഇപ്പോൾ പറയാൻ കഴിയൂ .

കഴിഞ്ഞദിവസം സുരേഷ് ബാബുവിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം വനിതാ നേതാവ് സുജ സൂസൻ ജോർജും രംഗത്തെത്തിയിരുന്നു. ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനൽ കുറ്റമാണ്. അതിന് നീതിന്യായസംഹിത നിർദ്ദേശിക്കുന്ന നിയമനടപടികളുണ്ട്. അതിന് വിധേയമാകുകയും ആക്കുകയുമാണ് വേണ്ടത്. അതിന് മറ്റൊരു ന്യായവുമില്ല, ഒഴിവ് കഴിവുമില്ലെന്നായിരുന്നു സുജയുടെ ഫേസ്ബുക്ക് പോസ്റ്റ്.

English Summary

CPM Central Committee member P.K. Sreemathy responded to the sexual assault complaint against former Palakkad District Secretary E.N. Suresh Babu, stating the party’s tradition of taking action against perpetrators regardless of their position. CPM women’s leader Suja Susan George also emphasized that sexual assault is a serious criminal offense requiring strict legal action. Both leaders made their statements via Facebook.
RELATED TOPICS: PK SREEMATHY, EN SURESH BABU, CPM PALAKKAD, SEXUAL ASSAULT, KERALAM

Read News ⏭️

Back to top button