NEWS

അടിച്ച ട്രംപിനെ തിരിച്ചടിച്ച് കാനഡ; ‘കിട്ടിയവനെ തല്ലാൻ’ ഇറാനും, റൂബിയോ വീണ്ടും ഇന്ത്യയിലേക്ക്, വരുന്നു യുഎസ്-ഇന്ത്യ വ്യാപാരക്കരാർ


യുഎസും ഏറ്റവും അടുത്ത സുഹൃത്തും ദീർഘകാല വ്യാപാര പങ്കാളിയുമായ കാനഡയും ഒരിടവേളയ്ക്കുശേഷം വീണ്ടും വ്യാപാര ‘യുദ്ധ’ത്തിലേക്ക് കടന്നു. ഇറാന്റെ സമ്പദ്‍വ്യവസ്ഥയെ കൂടുതൽ തരിപ്പണമാക്കാൻ യുഎസ് പ്രസിഡന്റ് ട്രംപിന്റെ പുതിയ ഉപരോധ യുദ്ധവും ഉടനുണ്ടാകും. ഇനിയും ‘സാമ്പത്തികമായി ഉപദ്രവിക്കാനാണ്’ യുഎസിന്റെ നീക്കമെങ്കിൽ, അതിനെ ആരെങ്കിലും പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അവർക്കെതിരെ ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനിയൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിൽ മേധാവി മൊഹ്സെൻ റെസായി മുന്നറിയിപ്പ് നൽകി.ഗൾഫ് രാജ്യങ്ങളെ ഉദ്ദേശിച്ചാണ് മൊഹ്സിൻ റെസായിയുടെ ഭീഷണിയെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനെയും യുഎസിനെയും വീണ്ടും സമാധാന മേശയിലേക്ക് വിളിക്കാൻ ഈജിപ്ത് ശ്രമിക്കുന്നുണ്ട്. ഇതിനിടെ ട്രംപ് വീണ്ടും ഹോർമുസ് കടലിടുക്കിനെ യുഎസിന്റെ പുത്തൻ പ്രദേശമായി പ്രഖ്യാപിച്ചു. ‘ഒരു കാര്യവുമില്ലെന്നും’ ഹോർമുസ് എന്നും ഇറാന്റെ സ്വത്താണെന്നും ഇറാനും പ്രതികരിച്ചു.അതേസമയം, ഇന്ത്യയുമായി യുഎസിന്റെ വ്യാപാരക്കരാർ ഉടനുണ്ടാകുമെന്ന സൂചനയുമായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ രംഗത്തുവന്നു. ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലെ സൗഹൃദവും വിശ്വാസവുമാണ് ഇന്ത്യ-യുഎസ് ബന്ധത്തിന്റെ അടിത്തറ ശക്തമാക്കുന്നതെന്ന് ഗോർ പറഞ്ഞു.


Fashion ⏭️

Back to top button