‘ഐ ആം ഗെയിം’ സെപ്തംബർ 3ന്; ദുൽഖറിന്റെ നാല്പതാം ചിത്രം

ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന എെ ആം ഗെയിം സെപ്തംബർ 3ന് റിലീസ് ചെയ്യും. ദുൽഖർ സൽമാന്റെ നാല്പതാം ചിത്രം ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറാണ്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, വിനയ് ഫോർട്ട്, കയാദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമ്മാണം. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്നാണ് തിരക്കഥ. വിതരണം വേഫെറർ ഫിലിംസ്.
ടോക്സിക്
റോക്കിംഗ് സ്റ്റാർ യഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്സ് തിരുവോണദിനമായ ആഗസ്റ്റ് 26ന് ലോക വ്യാപകമായി റിലീസ് ചെയ്യും. യഷ് ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരാണ് നായികമാർ. രാജീവ് രവി ഛായാഗ്രഹണവും , രവി ബസ്രൂർ സംഗീതവും നിർവഹിക്കുന്നു. വെങ്കട് കെ. നാരായണയും യഷും ചേർന്ന് കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ ആണ് നിർമ്മാണം.വിതരണം പനോരമ സ്റ്റുഡിയോസ്, സെഞ്ച്വറി ഫിലിംസ്.
Business ⏭️


