NEWS

നോൺ എ സി റൂമിന് 1050,​ എ സിയ്ക്ക് 1575 ; ഗുരുവായൂരിൽ കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു

ഗുരുവായൂർ ദേവസ്വം ഗസ്റ്റ് ഹൗസിന്റെ പ്രവർത്തനം മലപ്പുറം സ്വദേശി ശിവപ്രസാദിന് ആദ്യ റൂം അനുവദിച്ച് ദേവസ്വം ചെയർമാൻ നിർവഹിക്കുന്നു

തൃശൂർ : ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് മികച്ച താമസ സൗകര്യം നൽകുന്ന ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി. ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് മുറികൾ നേരിട്ട് നൽകി തുടങ്ങി. ദേവസ്വം ബോർഡ് ചെയർമാൻ എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗം മനോജ് ബി നായർ എന്നിവരുടെ സാന്നിധ്യത്തിലാണ് മുറികൾ ഭക്തർക്ക് നൽകാൻ തുടങ്ങിയത്.

മലപ്പുറം സ്വദേശി ശിവപ്രസാദിന് ആദ്യ റൂം അനുവദിച്ച് ദേവസ്വം ചെയർമാൻ താക്കോൽ കൈമാറിയാണ് പ്രവർത്തനം ആരംഭിച്ചത്. ഇനി മുതൽ ഭക്തർ നേരിട്ടെത്തിയാൽ മുറികൾ ലഭ്യമാകും. വൈകാതെ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കുവാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. മുറികളുടെ നിരക്ക് ചുവടെ.

നിരക്കുകൾ ഇങ്ങനെ

2 കിടക്ക (എ.സി.) – 1575

2 കിടക്ക (നോൺ. എ.സി.) – 1050

3 കിടക്ക (നോൺ എ.സി.) – 1365

4 കിടക്ക (നോൺ എ.സി.) – 1575

6 കിടക്ക (നോൺ എ.സി.) – 2100

ജി.എസ്.ടി ഉൾപ്പെടെയുള്ള നിരക്കാണിത്.

അന്വേഷണങ്ങൾക്ക്

കൗസ്തുഭം റെസ്റ്റ് ഹൗസ്

ഫോൺ -04872556537

Read News ⏭️

Back to top button