NEWS

‘സ്ത്രീകൾ ആരുടെയും സ്വത്തല്ല, അവർ അവരുടേത് മാത്രം’; മനുസ്മൃതിയിലെ വാക്കുകൾ ലജ്ജാകരമെന്ന് രാഹുൽ ഗാന്ധി


മുംബൈ ∙ സ്ത്രീകൾ അവരുടെ പിതാവിന്റെയോ ഭർത്താവിന്റെയോ മകന്റെയോ സ്വത്തല്ലെന്നും അവർ അവരുടേത് മാത്രമാണെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി. സ്ത്രീ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും പുരുഷന്മാരായ ബന്ധുക്കളുടെ അധികാരത്തിന് കീഴിലായിരിക്കണം എന്ന മനുസ്മൃതിയിലെ വ്യവസ്ഥ തികച്ചും ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. പൂണെയിൽ കോൺഗ്രസിന്റെ യുവജന സമ്പർക്ക പരിപാടിയായ ഛാത്രോം കി ഗൂഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുസ്മൃതിയിൽ പറയുന്നത് ബാല്യത്തിൽ സ്ത്രീ പിതാവിനും, യൗവനത്തിൽ ഭർത്താവിനും, ഭർത്താവ് മരണപ്പെട്ടാൽ പുത്രന്മാർക്കും കീഴ്പ്പെട്ടിരിക്കണം എന്നാണ്. സ്ത്രീ ഒരിക്കലും സ്വതന്ത്രയാകരുത് എന്നാണ് അതിൽ പറയുന്നത്. ഈ വാക്കുകൾ തികച്ചും ലജ്ജാകരമാണ്. ഇത്തരം വാക്കുകൾ ഒരിക്കലും പറയാൻ പാടില്ലാത്തതായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.


Fashion ⏭️

Back to top button