CINEMA

ജയിലർ 2 ആദ്യ ഗാനം,രജനിയോടൊപ്പം ഡാൻസ് നമ്പരുമായി ഷംന കാസിം

രജനികാന്ത് നായകനായി നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ 2വിലെ ആദ്യ ഗാനം പുറത്തിറങ്ങി.ജയിലറിൽ തമന്ന തകർത്താടിയ ‘കാവാലാ” എന്ന ഹിറ്റ് ഗാനത്തിന് മുകളിലേക്ക് തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഷംന കാസിമിന്റെ ഡാൻസ് നമ്പറുമായി ജയിലർ 2വിലെ ‘അലോ ബൊലേലോ. രജനികാന്തിനൊപ്പം

രാജേഷ് മാധവനും ഗാനരംഗത്തുണ്ട്. രാജേ‌ഷ് മാധവന്റെ തമിഴ് അരങ്ങേറ്റം ആണ്. അരുൾരാജ കാമരാജയാണ് ഗാനരചന. ജാനി മാസ്റ്റർ നൃത്ത സംവിധാനവും വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. മിഥുൻ ചക്രവർത്തി, വിജയ് സേതുപതി, ഹൃത്വിക് റോഷൻ, മോഹൻലാൽ, ശിവരാജ്‌കുമാർ, ജാക്കി ഷ്രോഫ്, രമ്യ കൃഷ്ണൻ, വിനായകൻ, സുരാജ് വെഞ്ഞാറമൂട്, ഹക്കിം ഷാ, അന്ന രാജൻ, കോട്ടയം നസീർ, സുനിൽ സുഖദ, സുജിത് ശങ്കർ,മേഘ്ന രാജ്, മിർണ മേനോൻ തുടങ്ങി നീണ്ട താരനിരയുണ്ട്

സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം. ഒക്ടോബർ 15ന് ചിത്രം തിയേറ്ററുകളിൽ എത്തും. രജനികാന്തും നെൽസണും ആദ്യമായി ഒന്നിച്ച ബ്ളോക് ബസ്‌റ്റർ ചിത്രം ജയിലർ 2023 ഒക്ടോബർ 10ന് തിയേറ്ററുകളിൽ എത്തി.


Business ⏭️

Back to top button