AUTO
ഹെൽമെറ്റിന് എക്സ്പയറി ഡേറ്റ് ഉണ്ടോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

ഹെൽമെറ്റിന് എക്സ്പയറി ഡേറ്റ് ഉണ്ടോ? കേൾക്കുമ്പോൾ അൽപം വിചിത്രമായി തോന്നാം. പക്ഷെ ഉണ്ടെന്നാണ് ഉത്തരം. ഇരുചക്രവാഹനം ഓടിക്കുന്നവരും അതിൽ യാത്ര ചെയ്യുന്നവരും നിർബന്ധമായും ഹെൽമെറ്റ് ഉപയോഗിക്കേണ്ട നിയമമുണ്ടെങ്കിലും പലർക്കും ഹെൽമെറ്റിനെ കുറിച്ചുള്ള ഈ വസ്തുത അറിയില്ല. അപകടം പറ്റിയാലോ വർഷങ്ങൾ ഏറെ കഴിഞ്ഞാലോ പ്രിയപ്പെട്ട ഹെൽമെറ്റ് മാറ്റി പുതിയത് വാങ്ങാൻ പലരും തയ്യാറാവാറില്ല. അതിന് പ്രധാനകാരണം ഈ വിഷയത്തിലുളള അജ്ഞതയാണ്. ‘ഹെൽമെറ്റ് അല്ലേ, എങ്ങനെ കേടുവരാനാണ്? പെയിന്റ് പോവുമ്പോൾ മാറ്റാം’ എന്ന വർത്തമാനം പലപ്പോഴും നമ്മൾ കേട്ടിട്ടുമുണ്ടാകാം. പക്ഷെ അതീവ ഗുരുതരമായ വിഷയമാണ് ഹെൽമെറ്റിനെ കുറിച്ചുള്ള ഈ അറിവുകുറവ്.
Sports ⏭️


