LIFESTYLE

മിസ്  യൂണിവേഴ്‌സ്  പാകിസ്ഥാൻ പട്ടം ചൂടി സൈക്കോളജി വിദ്യാർത്ഥിനി; ഇനി ലക്ഷ്യം ആ വലിയ കിരീടം


മിസ്‌ബ അർഷദ്

2026ലെ മിസ് യൂണിവേഴ്‌സ് പാകിസ്ഥാൻ സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി മിസ്‌ബ അർഷദ്. നവംബർ 24ന് പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിൽ നടക്കുന്ന 75ാമത് മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിൽ മിസ്‌ബ പാകിസ്ഥാനെ പ്രതിനിധീകരിക്കും.

മിസ്‌ബ സൈക്കോളജി വിദ്യാർത്ഥിനിയാണ്. 2023ൽ ജപ്പാനിൽ നടന്ന മിസ് ഇന്റർനാഷണൽ മത്സരത്തിലും മിസ്‌ബ പാകിസ്ഥാനെ പ്രതിനിധീകരിച്ചിരുന്നു. മോഡലിംഗിലും മിസ്‌ബ സജീവമാണ്. വിദ്യാഭ്യാസത്തിലൂടെയാണ് പെൺകുട്ടികളെ ശാക്തീകരിക്കേണ്ടതെന്ന് മിസ്‌ബ പറയുന്നു.

‘സ്കൂളുകൾ സന്ദർശിക്കുന്നതും, അർത്ഥവത്തായ പാഠങ്ങൾ പഠിപ്പിച്ച അത്ഭുതകരമായ പെൺകുട്ടികളെ കണ്ടുമുട്ടുന്നതും, പാകിസ്ഥാനെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് പഠിക്കുന്നതും ഒരു കാര്യം മനസിലാക്കി തന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസം നമ്മുടെ ഭാവിക്കുവേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ശക്തമായ നിക്ഷേപങ്ങളിൽ ഒന്നാണ്’- ലാഹോറിലെ സ്‌കൂൾ സന്ദർശനത്തിനുശേഷം മിസ്‌ബ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.


English Summary

Misbah Arshad has been crowned Miss Universe Pakistan 2026. She is set to represent Pakistan at the 75th Miss Universe pageant, scheduled for November 24 in San Juan, Puerto Rico. Arshad, a psychology student and fashion model, previously represented Pakistan at Miss International 2023. She actively advocates for girls’ education, emphasizing its critical role in empowering the future generation.
RELATED TOPICS: MISS UNIVERSE PAKISTAN, MISS UNIVERSE 2026, MISBAH ARSHAD, BEAUTY PAGEANT


News ⏭️

Back to top button