BUSINESS
ഇന്ത്യൻ തീരങ്ങളിൽ എഥനോൾ കൊടുങ്കാറ്റ്; ഇനി കപ്പലുകളും ഓടും E10 ഇന്ധനത്തിൽ, പമ്പുകളിൽ നിന്ന് സമുദ്രത്തിലേക്ക് പടരുന്ന വിപ്ലവം

ഇന്ത്യയിൽ പെട്രോളിൽ 20% എഥനോൾ കലർത്തിയ ഇന്ധനവുമായി (E20) ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ നില നിൽക്കുന്ന സമയമാണിത്. ഇതിനിടെ തീരദേശങ്ങളിലെ ചരക്ക് കപ്പലുകളിൽ 10% എഥനോൾ കലർത്തിയ ഇന്ധനം (E10) ഉപയോഗിക്കാൻ കേന്ദ്രം ആലോചിക്കുന്നു.E20 ഇന്ധനം ഇന്ത്യയിൽ വ്യാപകമാക്കിയതിനെ തുടർന്ന് ഇത്തരം ഫ്യുവൽ ഉപയോഗിക്കുമ്പോൾ മൈലേജ് കുറയുന്നതായും, എൻജിന് തകരാർ ഉണ്ടാകുന്നതായും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം കേന്ദ്രം തള്ളിക്കളഞ്ഞു.നിലവിൽ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കപ്പലുകളിൽ കുറഞ്ഞ കാർബൺ അടങ്ങിയ റിന്യൂവബിൾ ഫ്യുവൽ ഉപയോഗിക്കാൻ ആലോചിക്കുന്നത്. കേന്ദ്ര സർക്കാർ ഇതുമായി ബന്ധപ്പെട്ട ഡ്രാഫ്റ്റ് റോഡ്മാപ്പ് പുറത്തിറക്കി. നാഷണൽ മാരിടൈം ഡീ കാർബണൈസേഷൻ പോളിസി ഫ്രെയിംവർക്ക്, നാഷണൽ പോളിസി ഓൺ ബയോഫ്യുവൽസ് – 2018, ഇന്ത്യയുടെ വിശാലമായ കാലാവസ്ഥാ നയങ്ങൾ എന്നിവയോട് ചേർന്നു നിൽക്കുന്ന മാറ്റങ്ങൾ നടപ്പാനാണ് ശ്രമം. ഇന്ധന ഇറക്കുമതിയിലെ ചെലവ് കുറയ്ക്കാമെന്നതും നേട്ടമാണ്ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ (DGMA) പുറത്തിറക്കിയ ഒരു ഡോക്യുമെന്റ് പ്രകാരം ബയോഫ്യുവൽസ്, അവയുടെ ബ്ലെൻഡുകൾ എന്നിവ സംബന്ധിച്ച പരാമർശമുണ്ട്. ഷിപ് ബോർഡുകളിൽ വലിയ മാറ്റങ്ങൾ വരുത്താതെ മലിനീകരണം നിയന്ത്രിക്കാനുള്ള പ്രായോഗിക മാർഗമായിട്ടാണ് ബയോഫ്യുവൽസിനെ വിശേഷിപ്പിച്ചിട്ടുള്ളത്.കടൽമാർഗ്ഗമുള്ള ചരക്കുനീക്ക മേഖലയ്ക്ക് വ്യക്തവും കൃത്യവുമായ ഒരു മാറ്റത്തിനുള്ള വഴി ഒരുക്കുന്നതിനും, സുസ്ഥിരമായ മറൈൻ ജൈവ ഇന്ധനങ്ങളുടെ ലഭ്യത പ്രോത്സാഹിപ്പിക്കുന്നതിനും, തീരദേശ സർവീസ് നടത്തുന്ന കപ്പലുകളുടെ കാർബൺ പുറന്തള്ളൽ ഘട്ടങ്ങളായി കുറയ്ക്കുന്നതിനും ഇന്ത്യ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി മറൈൻ ഇന്ധനങ്ങളിൽ ജൈവഇന്ധന മിശ്രിതങ്ങൾ ഉപയോഗിക്കുന്നതിന് ഘട്ടംഘട്ടമായുള്ള ഒരു ചട്ടക്കൂട് കൊണ്ടുവരാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (DGS) തീരുമാനിച്ചതായും ഉത്തരവിൽ പറയുന്നു.മെറൈൻ ഗ്യാസ് ഓയിൽ (MGO), വെരി ലോ സൾഫർ ഫ്യുവൽ ഓയിൽ (VLSFO), ഫ്യുവൽ ഓയിൽ (FO) ഉൾപ്പെടെയുള്ള പരമ്പരാഗത മെറൈൻ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന കപ്പലുകൾക്ക് ഉത്തരവിലെ നിർദ്ദേശങ്ങൾ ബാധകമായിരിക്കും.2029 ജനുവരി 1 മുതൽ, ഈ ഉത്തരവിന്റെ പരിധിയിൽ വരുന്നതും ഇന്ത്യൻ തീരദേശ വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നതുമായ ഓരോ കപ്പലും, തീരദേശ യാത്രകളിൽ എൻജിനുകളും മറ്റ് അനുബന്ധ യന്ത്രങ്ങളും പ്രവർത്തിപ്പിക്കുന്നതിനായി, അളവിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞത് 10 ശതമാനമെങ്കിലും ജൈവഇന്ധനം അടങ്ങിയ മറൈൻ ഫ്യുവൽ ഉപയോഗിക്കേണ്ടതാണ്. ഉത്തരവിൽ പ്രതിപാദിച്ചിട്ടുള്ള ഒഴിവാക്കലുകൾക്കും, അടിയന്തര സാഹചര്യങ്ങളിലെ ഇളവുകൾക്കും വിധേയമായിട്ടായിരിക്കും ഇതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് വ്യക്തമാക്കി.
Read News


