LIFESTYLE

ഓണത്തിന് ഇഞ്ചിക്കറിവയ്ക്കുമ്പോൾ ഇങ്ങനെ പരീക്ഷിച്ച് നോക്കൂ; രുചി ഇരട്ടിയാകും


പ്രതീകാത്മകചിത്രം

ഓണസദ്യയിലെ ഏറ്റവും പ്രധാനപ്പെട്ട കറിയാണ് ഇഞ്ചിക്കറി. എരിവും പുളിയും മധുരവും ഒത്തുചേരുന്ന ഇഞ്ചിക്കറിയുടെ തനത് രുചി സദ്യയ്ക്ക് കൂടുതൽ രുചി വർദ്ധിപ്പിക്കുന്നു. 100 കറികൾക്ക് സമമാണ് ഇഞ്ചിക്കറിയെന്നാണ് പറയുന്നത്. ഓണത്തോടനുബന്ധിച്ച് വീട്ടിൽ തന്നെ എളുപ്പത്തിൽ ഇഞ്ചിക്കറി തയ്യാറാക്കിയാലോ?

ആവശ്യമായ ചേരുവകൾ


ഇഞ്ചി – 100 ഗ്രാം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് – രണ്ട്
പുളി – ചെറിയ നെല്ലിക്ക വലുപ്പം
ശർക്കര പൊടിച്ചത് – രണ്ട് , മൂന്ന് ടേബിൾ സ്പൂൺ
മുളകുപൊടി – ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – മൂന്ന് ടേബിൾ സ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ഉലുവ – ഒരു നുള്ള്
വറ്റൽമുളക് – രണ്ട്
കറിവേപ്പില – ഒരു തണ്ട്

തയ്യാറാക്കുന്ന വിധം

ആദ്യം ഇഞ്ചി വെളിച്ചെണ്ണയിൽ നന്നായി സ്വർണനിറമാകുന്നതുവരെ വറുത്തെടുക്കുക. തണുത്തശേഷം ചെറുതായി ചതയ്ക്കുകയോ അരയ്ക്കുകയോ ചെയ്യാം. അതേ പാത്രത്തിൽ കുറച്ച് എണ്ണ ചേർത്ത് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചെറുതായി വഴറ്റുക. പുളിവെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. ശർക്കര ചേർത്ത് ഉരുകിയ ശേഷം വറുത്ത ഇഞ്ചി ചേർക്കുക. കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർക്കുക.

English Summary

The article presents a detailed recipe for Inji Curry, a significant spicy, sour, and sweet dish traditionally prepared for the Onam feast. This curry, often deemed equivalent to 100 curries, guides readers through its homemade preparation. Key ingredients include ginger, tamarind, jaggery, and common spices, ensuring an authentic addition to festive meals.
RELATED TOPICS: GINGER CURRY RECIPE, KERALA ONAM RECIPES, INJI CURRY, ONAM SADYA, TRADITIONAL KERALA FOOD


News ⏭️

Back to top button