SPORTS
‘നിങ്ങൾ വലിച്ച കഞ്ചാവ് ഇങ്ങോട്ട് തരൂ’: എ.ബി.ഡിവില്ലിയേഴ്സിനെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം

മുംബൈ ∙ സച്ചിൻ തെൻഡുൽക്കറെയും വിരാട് കോലിയെയും താരതമ്യം ചെയ്ത് മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി.ഡിവില്ലിയേഴ്സ് നടത്തിയ പരാമർശത്തെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ്. പേസർമാർക്ക് അനുകൂലമായ വിദേശ പിച്ചുകളിൽ കളിക്കുന്ന കാര്യത്തിൽ സച്ചിനേക്കാൾ മികച്ചത് കോലിയാണെന്നായിരുന്നു ഡിവില്ലിയേഴ്സിന്റെ അഭിപ്രായം. ഉപഭൂഖണ്ഡത്തിലെ ബാറ്റർമാർക്ക് വഴിവിളക്കായിരുന്നു സച്ചിനെന്നും എന്നാൽ കോലി അദ്ദേഹത്തെ മറികടന്നെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.എന്നാൽ ഇതിനെതിരെ ദൊഡ്ഡ ഗണേഷ് രംഗത്തെത്തുകയായിരുന്നു. എ.ബി.ഡിവില്ലിയേഴ്സിനെ പരിഹസിച്ച് അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു. ‘‘ആ കഞ്ചാവ് ഇങ്ങോട്ട് തരൂ സഹോദരാ’’ എന്നാണ് ദൊഡ്ഡ ഗണേഷ് എക്സിൽ കുറിച്ചത്. കഞ്ചാവ് ഉപയോഗിച്ചവർക്കു മാത്രമേ സച്ചിനേക്കാൾ മികച്ച താരം കോലിയാണെന്നു പറയാൻ സാധിക്കൂ എന്ന ഉദ്ദേശ്യത്തിലായിരുന്നു ദൊഡ്ഡ ഗണേഷിന്റെ പരാമർശം. ‘‘മികച്ച സാങ്കേതിക തികവുള്ള കെ.എൽ. രാഹുൽ ഇന്ത്യൻ ബാറ്റിങ് നിരയിലെ ഒരു വലിയ കരുത്താണ്. എന്നാൽ വിദേശത്ത് അദ്ദേഹത്തിന്റെ ശരാശരി 34 മാത്രമാണ്. അതിനാൽ നമ്മൾ കൂടുതൽ പ്രതീക്ഷിക്കും, ആ ഒരു മേഖലയിലാണ് അദ്ദേഹം ഇനി ശ്രദ്ധിക്കേണ്ടത്. ഒരിക്കൽ ക്രീസിൽ നിലയുറപ്പിച്ചാൽ അദ്ദേഹം വലിയ സ്കോറുകൾ നേടണം; വെറുമൊരു 100 റൺസ് മാത്രമല്ല, അതിനെ 180 റൺസ് ആക്കി മാറ്റണം. കാരണം ആദ്യ പന്തിൽ പുറത്താകുന്നതും പുതിയ പന്തിൽ വിക്കറ്റ് നഷ്ടമാകുന്നതുമായ സാഹചര്യങ്ങൾ എപ്പോഴും മുന്നിലുണ്ടാകും. അതുകൊണ്ട് വലിയ സ്കോറുകളെ കൂടുതൽ വലുതാക്കുക എന്നതായിരിക്കണം അദ്ദേഹത്തിന്റെ ലക്ഷ്യം.’’– ഡിവില്ലിയേഴ്സ് പറഞ്ഞു.
Auto ⏭️


