NEWS

‘കള്ളൻ വിജയൻ’ ലേഖന വിവാദം; ദേശാഭിമാനി പത്രാധിപസമിതി അംഗം കെ.ആർ.അജയൻ രാജിവച്ചു


തിരുവനന്തപുരം:∙ ‘കള്ളൻ വിജയൻ’ ലേഖന വിവാദവുമായി ബന്ധപ്പെട്ട് ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുണ്ടായിരുന്ന എഡിറ്റർ കെ.ആർ.അജയൻ രാജിവച്ചു. രാജിവയ്ക്കുകയോ അവധിയിൽ പോകുകയോ ചെയ്യണമെന്ന് ദേശാഭിമാനി പത്രാധിപസമിതി അദ്ദേഹത്തെ അറിയിച്ചിരുന്നു. തുടർന്ന് വിവിധ തലത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് കെ.ആർ.അജയൻ രാജിവച്ചത്. ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കില്ലെന്ന ഉറപ്പിൻമേലാണ് കെ.ആർ.അജയൻ പത്രത്തിന്റെ ചുമതലയുള്ള കെ.ജെ.തോമസിനു രാജി സമർപ്പിച്ചത്.വിഎസ്.അച്യുതാനന്ദനെ അനുസ്മരിക്കുന്ന കവർ സ്റ്റോറി സഹിതം തയാറാക്കിയ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നതു മാറ്റിവച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ മുതിർന്ന മാധ്യമപ്രവർത്തകന്റെ രാജിയിലേക്ക് എത്തിയിരിക്കുന്നത്. നാലു മാസത്തിനു ശേഷം വിരമിക്കാനിരിക്കെയാണ് അജയൻ രാജിവയ്‌ക്കേണ്ടി വന്നിരിക്കുന്നത്. വിവാദമുണ്ടായതിനു പിന്നാലെ വാരാന്തപ്പതിപ്പിന്റെ ചുമതലയിൽനിന്ന് അജയനെ മാറ്റിയിരുന്നു.


Fashion ⏭️

Back to top button