LIFESTYLE
ഇനി ടെൻഷൻ മറന്നേക്കൂ: വീട് കളറാക്കാൻ ഏഷ്യൻ പെയിന്റ്സിന്റെ ബ്യൂട്ടിഫുൾ ഹോംസ് പെയിന്റിങ് സർവീസ്

ഒരു വീട് അതിന്റെ പൂർണ്ണതയിൽ കാണപ്പെടണമെങ്കിൽ പെയിന്റിങ് മികവുറ്റതാകണം. അനുയോജ്യമായ നിറം, ഗുണനിലവാരമുള്ള പെയിന്റ്, വൈദഗ്ധ്യമുള്ള ജോലിക്കാർ എന്നീ ഘടകങ്ങളെല്ലാം കൃത്യമായി ഒന്നുചേർന്നാൽ മാത്രമേ മനോഹരമായി, കുറ്റമറ്റ രീതിയിൽ പെയിന്റിങ് പൂർത്തിയാക്കാൻ സാധിക്കു. ഇതിനെല്ലാം പുറമേ ഉദ്ദേശിച്ച സമയത്ത് പെയിന്റിങ് ജോലികൾ പൂർത്തിയാവുകയും വേണം. പലപ്പോഴും വീടിന്റെ നിർമാണ ഘട്ടം പൂർത്തിയായി കഴിഞ്ഞ് പെയിന്റിങ്ങിനായി അധികസമയമെടുക്കുന്നത് വീട്ടുടമസ്ഥർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. ഈ ബുദ്ധിമുട്ടുകൾ ലളിതമാക്കുകയാണ് ഏഷ്യൻ പെയിന്റ്സിന്റെ ബ്യൂട്ടിഫുൾ ഹോംസ് പെയിന്റിങ് സർവീസ് (BHPS). വീടിന്റെ പെയിന്റിങ് ജോലികൾ ആരംഭിക്കുന്നതുമുതൽ പൂർത്തിയാകുന്നതുവരെയുള്ള ഓരോ ഘട്ടവും ഏകോപിപ്പിച്ച് പ്രീമിയം പെയിന്റിങ് സർവീസാണ് BHPS ഉറപ്പുനൽകുന്നത്. ചുവരുകളിൽ വെറുതെ പെയിന്റ് പൂശുന്നതുകൊണ്ട് തീരുന്നതല്ല പെയിന്റിങ് ജോലി. ഇത് കൃത്യമായി തിരിച്ചറിഞ്ഞ് വിദഗ്ധരുടെ കൺസൾട്ടേഷനും പ്രൊഫഷണൽ പ്രോജക്ട് മാനേജ്മെന്റും പരിചയസമ്പന്നരായ പെയിന്റർമാരുടെ സേവനവും ഒരുമിച്ച് ലഭ്യമാക്കുന്ന സമഗ്രമായ സേവനത്തിലൂടെ, ആശങ്കകളോ സംശയങ്ങളോ ഇല്ലാതെ പൂർണ്ണ തൃപ്തിയോടെ സമയബന്ധിതമായി പെയിൻ്റിങ് ജോലികൾ പൂർത്തിയാകുന്നുണ്ടെന്ന് ബ്യൂട്ടിഫുൾ ഹോംസ് പെയിന്റിങ് സർവീസ് ഉറപ്പാക്കുന്നു. വീടിന്റെ സ്വഭാവത്തിനും വീട്ടുടമയുടെ വ്യക്തിത്വത്തിനും ഇണങ്ങുന്ന നിറങ്ങൾ തിരഞ്ഞെടുക്കാൻ വ്യക്തിഗത കളർ കൺസൾട്ടേഷനും വിദഗ്ധ നിർദേശങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. 2200ൽ പരം ഷെയ്ഡുകളിൽ നിന്ന് മനസ്സിനിണങ്ങിയതുതന്നെ തിരഞ്ഞെടുക്കാം. ഏത് നിറമാണ് കൂടുതൽ അനുയോജ്യമാവുക എന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ എഐ കളർ വിഷ്വലൈസേഷനും ബ്യൂട്ടിഫുൾ ഹോംസ് പെയിന്റിങ് സർവീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഏത് ഉത്പന്നം തിരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭിക്കും. ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കികൊണ്ടാണ് അടുത്ത ഘട്ടങ്ങളിലേക്ക് നീങ്ങുന്നത്. നൂതന സാങ്കേതികവിദ്യ, വൈദഗ്ധ്യം, വിശ്വസനീയമായ സേവന നിലവാരം എന്നിവയാണ് BHPS ന്റെ മുഖമുദ്ര. ഇതിലൂടെ തുടക്കം മുതൽ അവസാനം വരെ വളരെ ലളിതമായി, എന്നാൽ കൃത്യതയോടെ പെയിന്റിങ് ജോലികൾ പൂർത്തിയാക്കാൻ സാധിക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും ലഭിച്ചിരിക്കുന്ന കൺസൾട്ടേഷനും അനുസരിച്ചുതന്നെ ജോലികൾ പൂർത്തിയാകുന്നുണ്ടെന്ന് ഉറപ്പാക്കാനും ഓരോ ഘട്ടവും ഏകോപിപ്പിക്കാനും സൂപ്പർവൈസറിന്റെ സേവനവും ബ്യൂട്ടിഫുൾ ഹോംസ് പെയിന്റിങ് സർവീസ് നൽകുന്നുണ്ട്. വീടിന്റെ പെയിന്റിങ് ഉദ്ദേശിച്ച സമയത്ത് പൂർത്തിയാകാതെ വലയുന്ന സാഹചര്യം വീട് നിർമാണ സമയത്ത് പല ഉടമസ്ഥരും നേരിടുന്നുണ്ട്. ഇത് ഒഴിവാക്കുക എന്നതിൽ പ്രതിജ്ഞാബദ്ധമായാണ് ബ്യൂട്ടിഫുൾ ഹോംസ് പെയിന്റിങ് സർവീസ് പ്രവർത്തിക്കുന്നത്. വീട്ടുടമയ്ക്ക് പെയിന്റിങ് ജോലി കൃത്യസമയത്ത് പൂർത്തിയാകുന്നുണ്ടോ എന്ന് നേരിട്ട് വിലയിരുത്തി ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടാകുന്നില്ല. ബ്യൂട്ടിഫുൾ ഹോംസ് പെയിന്റിങ് സർവീസിനെ വേറിട്ടു നിർത്തുന്ന ഘടകങ്ങൾ
Cinema ⏭️


