LIFESTYLE

പച്ചക്കറികൾ വാങ്ങിയ ഉടൻ ഇതൊന്ന് പരീക്ഷിക്കൂ; രുചി കൂടും, ഏറെനാൾ കേടാവാതെ സൂക്ഷിക്കുകയും ചെയ്യാം


പ്രതീകാത്മക ചിത്രം

പച്ചക്കറികൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പാചകം ചെയ്‌തോ അല്ലാതെയോ ഇവ ദിവസവും കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യും. എന്നാൽ, ഇപ്പോൾ വിപണിയിൽ ലഭിക്കുന്നതിൽ ഭൂരിഭാഗം പച്ചക്കറികളും വിഷം കലർന്നവയാണ്. ഇവ ആരോഗ്യത്തിന് പകരം അസുഖങ്ങളാണ് നൽകുക. ചെടികളുടെ വളർച്ചയ്‌ക്കായി ഉപയോഗിക്കുന്ന കെമിക്കലുകൾ ധാരാളമടങ്ങിയ കീടനാശിനികളാണ് ഇതിന് കാരണം. ഇത്തരത്തിൽ നമ്മൾ വാങ്ങുന്ന പച്ചക്കറിയിലെ വിഷാംശം എളുപ്പത്തിൽ നീക്കാനുള്ള ചില വഴികളറിയാം.


കറിവേപ്പില, മല്ലിയില, പുതിനയില തുടങ്ങിയ ഇലക്കറികളിലാണ് ധാരാളം കെമിക്കലുകളുള്ളത്. ഇവ വിനാഗിരി ലായനി അല്ലെങ്കിൽ വാളൻപുളി ലായനിയിൽ 15 മിനിട്ട് മുക്കിവയ്‌ക്കുക. ശേഷം കഴുകിയെടുക്കണം. മല്ലിയിലയുടെ ചുവടുഭാഗം വേരോടെ മുറിച്ച് കളയുക. ശേഷം ടിഷ്യൂ പേപ്പറിലോ നേരിയ കോട്ടൺ തുണിയിലോ പൊതിയുക. ശേഷം പ്ലാസ്റ്റിക്ക് പാത്രത്തിലാക്കി ഫ്രിഡ്‌ജിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്. കറിവേപ്പിലയും ഇതേ രീതിയിൽ സൂക്ഷിക്കാം. അൽപ്പം പോലും ജലാംശം ഇല്ലാതെ വേണം ഫ്രിഡ്‌ജിൽ വയ്‌ക്കാൻ.
വെള്ളരി, പാവയ്‌ക്ക, വെണ്ട, വഴുതന, ബീറ്റ്‌റൂട്ട്, കാരറ്റ് തുടങ്ങിയവ ഉപ്പും മഞ്ഞളും കലർത്തിയ വെളളത്തിൽ 15 മിനിട്ട് കുതിർക്കാൻ വയ്‌ക്കുക. ശേഷം വെള്ളത്തിൽ നന്നായി കഴുകി അഴുക്ക് പൂർണമായും കളയുക. കോട്ടൺ തുണി ഉപയോഗിച്ച് വെള്ളം മൊത്തം തുടച്ച് ഫ്രിഡ്‌ജിൽ സൂക്ഷിക്കാവുന്നതാണ്.
മുളക്, ബീൻസ് പോലുള്ളവ വിനാഗിരി ലായനിയിൽ മുക്കി വയ്‌ക്കുന്നതാണ് ഉത്തമം. ശേഷം നന്നായി കഴുകി വെള്ളം പൂർണമായും തുടച്ചുകളഞ്ഞ ശേഷം ടിഷ്യു പേപ്പറിൽ പൊതിഞ്ഞ് പാത്രത്തിലാക്കി ഫ്രിഡ്‌ജിൽ സൂക്ഷിക്കുക. വിഷാംശം മാറാൻ മാത്രമല്ല, ഏറെനാൾ പച്ചക്കറികൾ കേടുകൂടാതെയിരിക്കാനും ഈ മാർഗം സഹായിക്കും.

English Summary

Vegetables may carry pesticide residues, but proper washing and handling can help reduce surface residues and dirt. The article suggests soaking leafy greens, cucumber, bitter gourd, okra, brinjal, beetroot and carrots in suitable solutions before thoroughly washing and storing them dry in the refrigerator. Peppers and beans can similarly be washed after soaking in a vinegar solution.
RELATED TOPICS: VEGETABLE STORAGE TIPS, KEEP VEGETABLES FRESH, HOW TO STORE VEGETABLES, VEGETABLE FRESHNESS TIPS, PESTICIDE RESIDUE REMOVAL


News ⏭️

Back to top button