LIFESTYLE
വാടക വീട് ഒഴിഞ്ഞപ്പോൾ പെയിന്റിങ്ങിന് വാങ്ങിയത് 60,000 രൂപ! ഇതിന്റെ നിയമവശമെന്ത്? ചര്‍ച്ചയായി വാടകക്കാരന്റെ പോസ്റ്റ്

വാടകവീടുകളിൽ താമസിക്കുന്ന ഏതൊരാളും ഒരിക്കലെങ്കിലും നേരിട്ടിട്ടുണ്ടാകാവുന്ന ഒന്നാണ് വീടൊഴിയുന്ന സമയത്തെ ‘സെക്യൂരിറ്റി ഡിപ്പോസിറ്റ്’ തർക്കങ്ങൾ. രണ്ട് വർഷത്തെ താമസത്തിനുശേഷം വീട് ഒഴിയുമ്പോൾ പെയിന്റിങ്ങിന്റെ പേരിൽ ഒരുമാസത്തെ മുഴുവൻ വാടകയും പിടിച്ചെടുക്കാൻ ഉടമ തയാറായാൽ എന്തുചെയ്യും? അടുത്തിടെ റെഡ്ഡിറ്റിൽ ഉയർന്ന ഒരുചോദ്യം ഇപ്പോൾ വാടകക്കാർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.പ്രതിമാസം 60,000 വാടക നൽകി 3 ബിഎച്ച്കെ ഫ്ലാറ്റിൽ രണ്ടു വർഷം താമസിച്ച ഒരു വാടകക്കാരൻ ഒഴിയാൻ തീരുമാനിച്ചപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. റീപെയിന്റിങ്ങിനും മറ്റ് അറ്റകുറ്റപ്പണികൾക്കുമായി ഒരു മാസത്തെ മുഴുവൻ വാടകയായ 60,000 സെക്യൂരിറ്റി ഡിപ്പോസിറ്റിൽ നിന്ന് കുറയ്ക്കുമെന്ന് ഉടമസ്ഥൻ അറിയിച്ചു. ‘വീടിന് വലിയ കേടുപാടുകൾ ഒന്നും വരുത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ, ഇത് അന്യായമല്ലേ’ എന്നാണ് വാടകക്കാരൻ ചോദിക്കുന്നത്.‘രണ്ടു വർഷത്തെ താമസത്തിനിടയിൽ ഉണ്ടാകുന്ന സാധാരണ കേടുപാടുകൾ സ്വാഭാവികമാണ്. അതിന് വാടകക്കാരൻ മുഴുവൻ പെയിന്റിങ് ചെലവും വഹിക്കേണ്ടതുണ്ടോ? കൂടാതെ ഒരു ബില്ലോ രസീതോ പോലും നൽകാതെ എങ്ങനെയാണ് 60,000 രൂപ എന്ന കണക്കിലേക്ക് ഉടമ എത്തിയത്?’– റെഡ്ഡിറ്റിൽ വാടകക്കാരൻ കുറിച്ചു.പ്രതികരണങ്ങളും ജനരോഷവുംറെഡ്ഡിറ്റിൽ ഈ പോസ്റ്റ് എത്തിയതോടെ യുവാവിന് വാടകക്കാരുടെ ഭാഗത്തുനിന്ന് ശക്തമായ പിന്തുണയാണ് ഉയർന്നുവന്നത്. ചെറിയ റീപെയിന്റിങ്ങിന്റെ മാത്രം പേരിൽ 60,000 രൂപ പിടിച്ചെടുക്കുന്നത് ചൂഷണമാണെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടു. പണം കുറയ്ക്കുന്നതിന് മുൻപ് ജിഎസ്ടി അടക്കമുള്ള പെയ്ന്റിങ് ബില്ലുകളും അറ്റകുറ്റപ്പണികളുടെ വിവരങ്ങളും നൽകാൻ ഉടമയോട് ആവശ്യപ്പെടണമെന്ന് ഉപയോക്താക്കൾ നിർദേശിച്ചു.സാധാരണ കേടുപാടുകളും നാശനഷ്ടങ്ങളും
Cinema ⏭️


