NEWS

അബുൽ ദുഹുർ വ്യോമതാവളം ബോംബിട്ടുതകർത്ത് ഇസ്രയേൽ: അനാവശ്യ പ്രകോപനമാണെന്ന് യുഎസ്


ഡമാസ്കസ് ∙ വടക്കുപടിഞ്ഞാറൻ സിറിയയിലെ വ്യോമത്താവളം ഇസ്രയേൽ ബോംബിട്ടുതകർത്തു. ഇസ്രയേലിന്റേത് അനാവശ്യ പ്രകോപനമാണെന്ന് യുഎസ് വിമർശിച്ചു.തുർക്കി അതിർത്തിയോടുചേർന്ന അബുൽ ദുഹുർ വ്യോമത്താവളത്തിലെ റൺവേയും സംഭരണകേന്ദ്രവും ആക്രമണത്തിൽ തകർന്നു. ആഭ്യന്തരയുദ്ധകാലത്ത് പ്രവർത്തനരഹിതമായിക്കിടന്ന വ്യോമത്താവളം സമീപകാലത്തു തുർക്കിയുടെ സഹായത്തോടെയാണു പുനർനിർമിച്ചത്. 2024 ൽ ഇറാന്റെ പിന്തുണയുള്ള ബഷാർ അൽ അസദ് പുറത്തായശേഷം അധികാരത്തിലെത്തിയ സർക്കാർ, യുഎസിന്റെയും തുർക്കിയുടെയും പിന്തുണയോടെയാണ് ഭരിക്കുന്നത്.


Fashion ⏭️

Back to top button