AUTO

കുട്ടിപ്പട്ടാളത്തിന് ഇനി ‘ഹീറോ’ റൈഡ്; ലൈസൻസ് വേണ്ടാത്ത ഇ-ബൈക്കുമായി ഹീറോ മോട്ടോ കോർപ്പ്


കൊച്ചി ∙ കുട്ടികൾക്കും കൗമാരക്കാർക്കുമായി ഹീറോ മോട്ടോ കോർപ്പിന്റെ പുതിയ ഇലക്ട്രിക് ബൈക്ക്. ബ്രാൻഡഡ് ബൈക്ക് വിപണിയിൽ പുതിയ നീക്കമാണിത്. ഹീറോയുടെ തന്നെ എക്സ്പൾസുമായി രൂപസാദൃശ്യമുള്ള ബൈക്ക് ഓടിക്കാൻ ലൈസൻസ് ആവശ്യമില്ല. എന്നാൽ ഇത് റോഡിലോടിക്കുന്നതിന് വിലക്കുണ്ട്. പാർക്കിലും ഹൗസിങ് കോംപ്ലെക്സുകളിലും പ്ലേ ഏരിയയിലും ‘ഡേർട്ട് ഇ കെത്രി ’ ഓടിച്ചു നടക്കാം. 69000 രൂപയോളം വിലയുള്ള ബൈക്കിന് 60 കിലോയാണ് ഭാരം.‘‘ഇന്ത്യയിൽ ജൂലൈയിൽ വിറ്റ ഇരുചക്ര വാഹനങ്ങളിൽ 25% ഇലക്ട്രിക് സ്കൂട്ടറുകളാണ്. പെട്രോൾ വണ്ടിയിൽ നിന്ന് ഇലക്ട്രിക്കിലെത്തിയവർ വീണ്ടും തിരിച്ചുപോകുന്നില്ല. 40 രൂപയ്ക്ക് 150 കിലോമീറ്റർ യാത്ര ചെയ്യാമെന്നാണ് ഹീറോ വിഡയുടെ വാഗ്ദാനം. ആദ്യമൊക്കെ ഇലക്ട്രിക് വാഹനങ്ങളുടെ റേഞ്ചായിരുന്നു കസ്റ്റമേഴ്സ് ആകാംക്ഷയോടെ തിരക്കിയിരുന്നത്. വിഡ വിഎക്സ് 2 മോഡലിന് 187 കിലോമീറ്റർ വരെ റേഞ്ചുണ്ട്. ദൂരെയുള്ള ഓഫിസിൽ നിത്യേന പോയി വരാൻ ഇതുപകരിക്കും. വിഡയുടെ ചില മോഡലുകളിൽ ബാറ്ററി അഴിച്ചെടുത്ത് ചാർജ് ചെയ്യാം ’’ –കൗസല്യ പറഞ്ഞു.2026 ജൂണിൽ അവസാനിച്ച ആദ്യ പാദത്തിൽ വിഡയുടെ കേരളത്തിലെ വിഹിതം 9.8 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേപാദത്തിൽ ഇത് 4.1 ശതമാനമായിരുന്നു. ആകെ വിൽപനയുടെ 80 ശതമാനവും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തിരൂർ, തൃശൂർ എന്നിവിടങ്ങളിൽ നിന്നാണ്. ഓണത്തിനുള്ള സ്പെഷൽ ക്യാംപെയ്നും വിഡ ആരംഭിച്ചു.


Sports ⏭️

Back to top button