LIFESTYLE
വീട് നിർമിച്ചു കഴിഞ്ഞപ്പോൾ അടിയിൽ കണ്ടെത്തിയത് ‘പാതാള’ത്തിലേക്ക് വലിയ ഗുഹ! തലയിൽ കൈവച്ച് ഉടമ; എന്താണ് സംഭവിച്ചത്?…

പാതാളത്തിൽ നിന്നും തന്റെ പ്രജകളെ കാണാൻ വർഷത്തിലൊരിക്കൽ മാവേലി കേരളത്തിലേക്ക് എത്തുന്ന ഓണക്കാലമായി. ഇക്കുറി പക്ഷേ ‘പാതാള’ത്തിൽ നിന്നും നേരിട്ട് കേരളത്തിലേക്ക് ഒരു പാത ഓണത്തിന് മുമ്പായി തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്! കാസർകോട്ടാണ് ഇങ്ങനെ ഒരു പാതാള പാത രൂപപ്പെട്ടത്. മിക്കവാറും പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലുമായി അറിഞ്ഞിരിക്കാനിടയുള്ള ഒരു കാര്യത്തെ പറ്റിയാണ് ഇന്ന് പറയുന്നത്. കാസർകോട് ജില്ലയിലെ കുറ്റിക്കോൽ പഞ്ചായത്തിലെ ഒറ്റമാവുങ്കൽ എന്ന സ്ഥലത്ത് ഒരു സാധാരണ വീടിന്റെ നിർമാണം പൂർത്തീകരിച്ച് സെപ്റ്റിക് ടാങ്കിന്റെ നിർമാണത്തിനായി കുഴിയെടുത്തപ്പോൾ, ആ കുഴി ചെന്ന് അവസാനിച്ചത് വലിയ പാതാളം പോലൊരു ഗുഹയിലാണ്.കാസർകോഡ് ആയതുകൊണ്ടുതന്നെ വീട് നിൽക്കുന്ന പ്രദേശം നല്ല ഉറച്ച വെട്ടുകല്ലുള്ള പ്രദേശമാണ്. അതിനാൽ വീടിന്റെ ഫൗണ്ടേഷൻ ചെയ്യുന്നതിൽ പ്രത്യേകിച്ച് എന്തെങ്കിലും മുൻകരുതൽ എടുക്കണമെന്ന് തോന്നിയിരുന്നില്ല.പക്ഷേ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. കാരണം നിലവിൽ ഏതാണ്ട് രണ്ട് മീറ്ററിൽ അധികം ഉയരമുള്ള ഈ ഗുഹയുടെ മറഞ്ഞിരിക്കുന്ന വലുപ്പം ഇതുവരെ കഴിഞ്ഞിട്ടില്ല. ഗുഹയ്ക്കുള്ളിൽ ഒരു നീരൊഴുക്കും ഉള്ളതിനാൽ, ഇറങ്ങി പരിശോധിക്കുക എന്നത് അപകടം പിടിച്ച പരിപാടിയാണ്. ഇത്രയും അപകടം പിടിച്ചത് അല്ലെങ്കിലും, മണ്ണ് പലപ്പോഴും കേരളത്തിൽ വില്ലനാവാറുണ്ട്. നമ്മൾ അധികവും വാർത്തകളിൽ കണ്ടിട്ടുള്ള സംഗതി, കിണറുകൾ ഇടിഞ്ഞു പോയി എന്നുള്ളതാണ്. കിണറിടിഞ്ഞു പോകുന്നത്, ഇത്തരത്തിൽ ഭൂമിക്കടിയിൽ വലിയ വിള്ളലുകൾ, ഗുഹകൾ തുടങ്ങിയവ ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ശാസ്ത്രീയമായി അപഗ്രഥിക്കേണ്ട കാലം അതിക്രമിച്ചു.ഇവിടെയാണ് കേരളത്തിലെ കെട്ടിട നിർമാണ മേഖലയിലെ വലിയൊരു അലംഭാവം നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത്. ഏതാണ്ട് ആയിരം ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള ഒരു വീട് ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിൽ നിർമിക്കുമ്പോൾ ഏറ്റവും കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും ചെലവ് വരുന്നുണ്ട്. എന്നാൽ രസകരമായ കാര്യം 20 ലക്ഷം രൂപ ചെലവഴിച്ചു നിർമിക്കുന്ന ഈ കെട്ടിടത്തിന്റെ നിർമാണ ഘട്ടത്തിൽ സാങ്കേതിക പരിജ്ഞാനം ഉള്ള വിദഗ്ധരുടെ സേവനം തേടാറില്ല, സ്വീകരിക്കാറില്ല എന്നുള്ളതാണ്.ഒരു ചെറിയ പനി വന്ന് ആശുപത്രിയിൽ ചെന്നാൽ വെറും 250 രൂപയുടെ മരുന്നുവാങ്ങാൻ പോലും രണ്ടായിരമോ 3000മോ രൂപ വിവിധ ടെസ്റ്റുകൾക്ക് ചെലവാക്കാൻ മടിയില്ലാത്ത, ഏറ്റവും ഉയർന്ന ഫീസ് നിരക്കുള്ള ഡോക്ടറെ കാണാൻ തയാറുള്ള മലയാളിയാണ്, ജീവിതത്തിലെ പലപ്പോഴും ഒറ്റ തവണ മാത്രം സംഭവിക്കുന്ന ഗൃഹനിർമാണം എന്ന കാര്യത്തിൽ വിദഗ്ധഗോപദേശം തേടാതിരിക്കുന്നത്.
Cinema ⏭️


