SPORTS

മൂന്നാം ഏകദിനത്തിൽ മൂന്നു മാറ്റം; ജ‍ഡേജ പുറത്ത്, സിറാജ് കളിക്കും; ചെന്നൈ സൂപ്പർ കിങ്സ് താരത്തിന് അരങ്ങേറ്റം


മുല്ലൻപുർ ( ന്യൂ ചണ്ഡിഗഡ്) ∙ വെസ്റ്റിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നു മാറ്റങ്ങളുമായാണ് മൂന്നാം ഏകദിനത്തിന് ഇന്ത്യ ഇറങ്ങുന്നത്. സീനിയർ പേസർ മുഹമ്മദ് സിറാജിന് പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ചപ്പോൾ മറ്റൊരു പേസർ അൻഷുൽ കംബോജ് രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കും.മൂന്നുമത്സര ഏകദിന പരമ്പരയിൽ സമ്പൂർണജയം ഉറപ്പാക്കിനാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ശുഭ്മൻ ഗില്ലും സംഘവും ഇതിനോടകം പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. മറുവശത്ത്, ആശ്വാസജയം തേടിയാണ് ഷായ് ഹോപ്പും സംഘവും എത്തുന്നത്. ന്യൂ ചണ്ഡിഗഡിലെ പിസിഎ രാജ്യാന്തര സ്റ്റേഡിയത്തിസലാണ് മത്സരം. വിൻഡീസ് പ്രതീക്ഷ


Auto ⏭️

Back to top button