SPORTS

‘പറയുന്നത് മനസ്സിലാകുന്നില്ല’ എന്ന് പരിഹാസം, ‘എങ്കിൽ ക്യാമറ തിരിക്കൂ’ എന്ന് മറുപടി: ലൈവിനിടെ മുൻ ഇന്ത്യൻ താരങ്ങൾ തമ്മിൽ വാക്കുതർക്കം– വിഡിയോ


ഗോൾ ∙ ഇന്ത്യ – ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്റെ തത്സമയ ടിവി ബ്രോഡ്കാസ്റ്റിങ്ങിനിടെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും മുരളി കാർത്തിക്കും തമ്മിൽ വാക്കുതർക്കം. മത്സരത്തിന്റെ മൂന്നാം ദിനം ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലാണ് സംഭവം. ഗോളിലെ സ്റ്റുഡിയോയിലിരുന്ന് ലൈവ് റിപ്പോർട്ട് ചെയ്ത് മഞ്ജരേക്കർ, സംസാരിക്കുന്നതിനിടെ ചുണ്ട് കൂർപ്പിക്കുന്നതിനെ മുംബൈയിലെ സ്റ്റുഡിയോയിലായിരുന്ന മുരളി കാർത്തിക് പരിഹസിക്കുകയായിരുന്നു.‘‘ഇവിടെയുള്ള എല്ലാവരുടെയും ഭാഗത്തുനിന്നുള്ള ചെറിയൊരു അഭ്യർത്ഥനയും വലിയൊരു അപേക്ഷയുമാണ്: സംസാരിക്കുമ്പോൾ താങ്കൾ ചുണ്ടുകൂർപ്പിക്കുന്നു. ഇതു കാരണം നിങ്ങൾ പറയുന്നത് എന്താണെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. അതുകൊണ്ട് ദയവായി അതൊന്നു കുറയ്ക്കുക.’’– കാർത്തിക് പറഞ്ഞു. എന്നാൽ ഇതിനു മഞ്ജരേക്കർ ഇതേ രീതിയിൽ മറുപടി പറഞ്ഞു. ഇതിന് കാർത്തിക് ഇങ്ങനെ മറുപടി നൽകി: ‘‘ഞാൻ കണ്ണാടിയിൽ നോക്കാറില്ല. അത് നിങ്ങളാണ്. നിങ്ങൾ മാത്രമാണ് അങ്ങനെ ചെയ്യുന്നത്.’’ തർക്കം അതിരുവിടുന്നെന്ന് മനസിലായതോടെ മഞ്ജരേക്കർ തന്നെ വിഷയത്തിന്‍റെ ഗൗരവം കുറച്ച് രംഗം ശാന്തമാക്കി. ‘‘നമ്മൾ രണ്ടുപേരും പരിധി ലംഘിക്കുകയാണ്, സോഷ്യൽ മീഡിയയ്ക്ക് ആഘോഷിക്കാൻ ഇത് ധാരാളമാണ്’’ എന്ന് പറഞ്ഞ് മഞ്ജരേക്കർ തർക്കം അവസാനിപ്പിക്കുകയായിരുന്നു.


Auto ⏭️

Back to top button