CINEMA

അല്ലു- ലോകേഷ് ചിത്രത്തിൽ ഷാഹിദ് കപൂർ?

അല്ലു അർജുൻ നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ഷാഹിദ് കപൂർ അഭിനയിക്കുമെന്ന് വിവരം. ചിത്രത്തിൽ നിർണായക വേഷത്തിൽ ആണ് ഷാഹിദ് കപൂർ എത്തുന്നത്. ഇതാദ്യമായാണ് ഷാഹിദ് തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മാണം. രാക്ക പൂർത്തിയാക്കിയശേഷം അല്ലു അർജുൻ അഭിനയിക്കുന്നത് ലോകേഷ് കനകരാജിന്റെ ചിത്രത്തിൽ ആണ്.

അതേസമയം പ്രതികാരത്തിന്റെ ത്രസിപ്പിക്കുന്ന സംഗീതവും ആക്ഷനും , ഗംഭീര പ്രതികരണം നേടുന്നു ലോകേഷ് കനകരാജ് ചിത്രം ഡി.സി.ലോകേഷ് നായകനായി അരങ്ങേറ്റം കുറിച്ച ചിത്രത്തിൽ, വാമിഖ ഗബ്ബിയാണ് നായിക . കേരളത്തിലും വമ്പൻ സ്വീകരണമാണ് ലഭിക്കുന്നത്. യുവ പ്രേക്ഷകരെ കൂടുതലായി ആകർഷിക്കുന്ന ചിത്രം, അവർക്ക് മികച്ച തിയേറ്റർ നിമിഷങ്ങൾ കോർത്തിണക്കി കഥ പറയുന്നു.ഗൺ ഫൈറ്റും, ചോര ചിതറുന്ന സംഘട്ടനവും ഗംഭീരമായി ഒരുക്കിയ വയലൻസ് സീക്വൻസുകളും ആണ് ചിത്രത്തെ വേറിട്ട് നിർത്തുന്നത്. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രമാണിത്. സഞ്ജന കൃഷ്ണമൂർത്തി, അവിനാശ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.പ്രേക്ഷകരുടെ ഹൃദയമിടിപ്പിനെ പോലും നിയന്ത്രിച്ചു കൊണ്ടാണ് അനിരുദ്ധിന്റെ സംഗീതത്തിൽ ആക്ഷൻ രംഗങ്ങൾ അവതരിപ്പിക്കുന്നത്.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് നിർമ്മാണം.


Business ⏭️

Back to top button