വനം വകുപ്പിൽ ആരോപണ വിധേയർ ആസ്ഥാനത്തേക്ക്

തിരുവനന്തപുരം: ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ വനം ആസ്ഥാനത്തേക്ക് മാറ്റി നിയമിച്ച് വനം വകുപ്പിൽ അഴിച്ചു പണി.സോഷ്യൽ ഫോറസ്ട്രിക്ക് നൽകിയ തുക വക മാറ്റിയെന്ന് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയ ഉദ്യോഗസ്ഥനും ,തെളിവുണ്ടായിട്ടും പല കേസുകളിലും നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥനും സുരക്ഷിതമായ ഇടം നൽകി. അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എ.സി.എഫ്), ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ (ഡി.എഫ്.ഒ) ഉൾപ്പെടെ തസ്തികകളിലാണ് അഴിച്ചുപണി. 31 ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനു സർക്കാർ അനുമതി നൽകി .
തിരുവനന്തപുരം സോഷ്യൽ ഫോറസ്ട്രി അസി.കൺസർവേറ്റർ സജു എസ്. നായരെ അസി.കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വർക്കിംഗ് പ്ലാൻ ആൻഡ് റിസർച്ചായി നിയമിച്ചു. ശ്രീലേഖ പി. ടിയെ തിരുവനന്തപുരം ഫ്ലയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സ്ഥാനത്തു നിന്ന് എ.സി.എഫ് , ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിലേക്കും, സർപ കോ-ഓർഡിനേറ്ററും നോഡൽ ഓഫീസറുമായ മുഹമ്മദ് അൻവറിനെ കൊല്ലത്തേക്കും മാറ്റി. സമീർ എം. കെയെ പാലക്കാട് ഫ്ലയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറാക്കി. മനോജ് കെ. പാലക്കാട് റിസർച്ച് വിഭാഗത്തിലേക്ക് .ശെന്തുരുണി വൈൽഡ് ലൈഫ് വാർഡൻ എസ് .ഹീരാലാൽ അച്ചൻകോവിൽ ഡി.എഫ്.ഒയായും, അബ്ദുൾ ലത്തീഫ് സി. മണ്ണാർക്കാട് നിന്ന് വനം വകുപ്പ് ആസ്ഥാനത്തെ സ്പെഷ്യൽ അഫോറസ്റ്റേഷൻ ആൻഡ് & നോഡൽ ഓഫീസിലെ എ.സി.എഫായും നിയമിതരാകും. വനംവകുപ്പ് ആസ്ഥാനത്തെ സ്‌പെഷ്യൽ അഫോറസ്റ്റെഷൻ നോഡൽ ഓഫീസർ രാകേഷ് കെ. കോഴിക്കോട് ടിംബർ സെയിൽസ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറാകും.വി.സന്തോഷ്‌കുമാറിനെ എ .സി.എഫ് അഡ്മിനിസ്ട്രേഷനായി മാറ്റി നിയമിച്ചു. എച്ച്. ടി. ജോസ് വിജിലൻസ് ആൻഡ് ഫോറസ്റ്റ് ഇന്റലിജന്റ്‌സ് എ.സി.എഫാകും.


