NEWS
‘തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കും’: ഭീഷണിയുമായി ഡോണൾഡ് ട്രംപ്

വാഷിങ്ടൻ∙ ഹോർമുസ് കടലിടുക്കിലൂടെ ഇറാന്റെ എണ്ണ കൊണ്ടുപോകുന്ന കപ്പലുകൾക്ക് ഏർപ്പെടുത്തിയ ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്-ഇറാൻ വെടിനിർത്തൽ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ ‘ഫോക്സ് ന്യൂസിന്’ നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രസ്താവന.ഹോർമുസിലെ നിയന്ത്രണത്തിനായി ഇറാനും ഒമാനും തമ്മിൽ നടത്തുന്ന സമാന്തര ചർച്ചകളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ ഈ പ്രതികരണം. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് കരാറിലെത്താൻ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇറാനും ഒമാനും ചർച്ച നടത്തുകയാണ്.
Fashion ⏭️


