അവകാശികളില്ലാത്ത വാഹനങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാം, പട്ടികയിലുള്ളത് 791 എണ്ണം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : തിരുവനന്തപുരം സിറ്റി പോലീസ് യൂണിറ്റിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിട്ടുളളതും നിലവിൽ അന്വേഷണാവസ്ഥയിലോ കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ 791 വാഹനങ്ങൾ ലേലം ചെയ്യുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളുടെ എണ്ണം ചുവടെ ചേർക്കുന്നു.
കന്റോൺമെന്റ്- 5
മ്യൂസിയം-43
പൂജപ്പുര – 4
പേരൂർക്കട- 77
വട്ടിയൂർക്കാവ് – 45
ഫോർട്ട്- 28
തമ്പാനൂർ – 9
കരമന – 24
നേമം- 4
തിരുവല്ലം – 47
കോവളം – 15
വിഴിഞ്ഞം – 75
പേട്ട – 40
വലിയതുറ – 42
പൂന്തുറ – 12
മെഡിക്കൽ കോളേജ്-23
ശ്രീകാര്യം – 36
തുമ്പ -77
കഴക്കൂട്ടം – 80
ട്രാഫിക് – 28
മണ്ണന്തല – 37
ഉടമസ്ഥരില്ലാത്ത/വ്യാജനമ്പർ/ഉപയോഗരഹിതമായവ
കരമന-1
കഴക്കൂട്ടം- 7
മണ്ണന്തല – 1
മ്യൂസിയം -1
തമ്പാനൂർ – 4
തിരുവല്ലം – 1
തുമ്പ – 20
വട്ടിയൂർക്കാവ് – 2
വിഴിഞ്ഞം – 3
ഈ വാഹനങ്ങളിൽ അവകാശവാദം ഉന്നയിക്കാവുന്ന ഏതൊരു വ്യക്തിക്കും ബന്ധപ്പെട്ട രേഖകൾ സഹിതം അതത് സ്റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെ ഹാജരായി ഉടമസ്ഥാവകാശം സ്ഥിരീകരിച്ച ശേഷം പ്രസ്തുത വാഹനങ്ങൾ നിയമാനുസൃതം ഏറ്റെടുക്കാവുന്നതാണ്. സെപ്റ്റംബർ അഞ്ചിനകം ആരും അവകാശവാദം ഉന്നയിക്കാത്ത വാഹനങ്ങൾ അവകാശികൾ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് www.mtscecommerce.com മുഖേന ഇ-ലേലം നടത്തി സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതായിരിക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അറിയിച്ചു.
RELATED TOPICS: E LELAM, KERALA POLICE, VEHCICLE LELAM, UNCLAIMED VEHICLE, VEHICLE AUCTION, 791 VEHICLES AUCTION
Read News ⏭️


