CINEMA

ഗായകൻ അഫ്‌സലിന്റെ മകൾ വിവാഹിതയായി; ചടങ്ങിൽ തിളങ്ങി മലയാളത്തിന്റെ പ്രിയ ഗായകർ


ഗായകൻ അഫ്‌സലിന്റെ മകളുടെ വിവാഹത്തിൽ നിന്ന്

പ്രമുഖ പിന്നണി ഗായകൻ അഫ്‌സലിന്റെ മകൾ മുഹ്‌‌സിന വിവാഹിതയായി. ചാവക്കാട് സ്വദേശിയായ മിദിലാജ് ആണ് വരൻ. കൊച്ചി അസീസിയ കൺവെൻഷൻ സെന്ററിൽ ഇന്നലെയായിരുന്നു വിവാഹം. അഫ്‌സലിന്റെ മൂന്നാമത്തെ മകളായ മുഹ്‌സിന എംബിഎ ബിരുദധാരിയാണ്. മിദിലാജ് ദോഹയിൽ ആർക്കിടെക്‌ട് ആണ്. സിനിമാ പിന്നണി ഗാനരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഗായകരായ സുജാത, രാജലക്ഷ്മി, ജ്യോത്സ‌്‌ന, അൻവർ സാദത്ത്, സുദീപ് കുമാർ, ഗണേശ് കുമാർ, സന്നിധാനന്ദൻ, ജി ശ്രീറാം, ബിജിബാൽ, കെ കെ നിഷാദ്, പന്തളം ബാലൻ, പ്രദീപ് പള്ളുരുത്തി, വൃന്ദ മേനോൻ, മഞ്ജു മേനോൻ, ദേവാനന്ദ തുടങ്ങിയവർ പങ്കെടുത്തു. വിവാഹച്ചടങ്ങിലെ വീഡിയോ ഗായിക രാജലക്ഷ്മി പങ്കുവച്ചത് ശ്രദ്ധനേടുകയാണ്.


English Summary

Playback singer Afsal’s daughter Muhsina married Midilaj, a native of Chavakkad, at Azeezia Convention Centre in Kochi. Muhsina, Afsal’s third daughter, holds an MBA degree, while Midilaj works as an architect in Doha. Several prominent singers and music personalities attended the wedding, and singer Rajalakshmi’s video from the ceremony gained attention.
RELATED TOPICS: SINGER AFSAL, AFSAL DAUGHTER WEDDING, SINGER AFSAL DAUGHTER WEDDING, MALAYALI SINGERS


Business ⏭️

Back to top button