NEWS
തണ്ണീർമുക്കത്ത് റോഡെവിടെ? നിറയെ കുഴികൾ, നടുവൊടിഞ്ഞ് യാത്രക്കാർ – വിഡിയോ

കോട്ടയം∙ തണ്ണീർമുക്കം ബണ്ടിനു മുകളിലൂടെയുള്ള കോട്ടയം–ചേർത്തല സംസ്ഥാന പാതയിൽ നിറയെ കുഴികൾ. ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലുമുള്ള പാലങ്ങളിലാണ് റോഡിന്റെ സ്ഥിതി ഏറെ ദയനീയം. മഴ പെയ്യുമ്പോൾ കുഴികൾ വെള്ളത്തിൽ മറയുന്നതോടെ അപകടസാധ്യത വർധിക്കുന്നു. ഗതാഗതക്കുരുക്കിനൊപ്പം, ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ ഏറെ പ്രയാസപ്പെടുന്നുണ്ട്. ജൂലൈയിൽ അറ്റകുറ്റപ്പണി നടത്തിയെങ്കിലും പത്തു ദിവസത്തിനുള്ളിൽ വീണ്ടും തകർന്നു. റോഡ് പൂർണമായി പുനർനിർമിക്കണമെന്ന് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്.∙ റോഡും കായലും ഒരുപോലെ…യാത്രക്കാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ജൂലൈ ആദ്യവാരം റോഡിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. കനത്ത മഴയിൽ റോഡ് വീണ്ടും തകർന്നു. റോഡ് തകരുന്നത് പതിവായതോടെ കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഇവിടെ പഠനം നടത്തി. നിലവിലുള്ള ടാറിങ് പൂർണമായും നീക്കം ചെയ്ത് റോഡ് പുനർനിർമിക്കണമെന്നാണു പഠന റിപ്പോർട്ടിലെ പ്രധാന നിർദേശം.
Fashion ⏭️


