BUSINESS
അടുത്ത 5 വര്‍ഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകും; വിപണിയില്‍ 15% വാര്‍ഷിക വളര്‍ച്ച പ്രവചിച്ച് മോട്ടിലാല്‍ ഓസ്വാള്‍

Indian Stock Market Next 5 Years: വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നത് കണ്ട് പരിഭ്രാന്തരാകേണ്ട, മറിച്ച് ഇന്ത്യന്‍ ഓഹരി വിപണി ഒരു സുവര്‍ണകാലഘട്ടത്തിലേക്കാണ് കടക്കുന്നതെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോട്ടിലാല്‍ ഓസ്വാള്‍. അടുത്ത അഞ്ച് വര്‍ഷം ഇന്ത്യന്‍ ഓഹരി വിപണികള്‍ പ്രതിവര്‍ഷം 15 ശതമാനം നേട്ടം കൈവരിക്കുമെന്നാണ് മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചെയര്‍മാനായ രാംദിയോ അഗര്‍വാള്‍ ( Raamdeo Agrawal ) വ്യക്തമാക്കുന്നത്. ഇതിനായി നിക്ഷേപകര്‍ ക്ഷമയോടെ കാത്തിരിക്കണമെന്നും അദ്ദേഹം ഇക്കണോമിക് ടൈംസ് ലേഖനത്തില്‍ വ്യക്തമാക്കുന്നു. കൃത്യമായ എസ്ഐപി (SIP) നിക്ഷേപം വഴി അഞ്ച് വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് പണം ഇരട്ടിയാക്കാന്‍ സാധിക്കുമെന്നും രാംദിയോ വ്യക്തമാക്കുന്നു.നിക്ഷേപകര്‍ക്ക് മികച്ച സാധ്യത മുന്നില്‍വരും 5 വര്‍ഷ കാലയളവില്‍ ഇന്ത്യന്‍ ഇക്വിറ്റി നിക്ഷേപങ്ങള്‍ (ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍) മികച്ച പ്രകടനം കാഴ്ചവെക്കുകയും 15% വാര്‍ഷിക റിട്ടേണ്‍ നല്‍കുകയും ചെയ്യും. ഇത് ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ഒരു സുവര്‍ണ്ണാവസരമാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. അതേസമയം ഇന്ത്യന്‍ വിപണി മികച്ച നേട്ടം തരുമെന്ന് പ്രതീക്ഷിക്കുമ്പോഴും, വിദേശ നിക്ഷേപകര്‍ ഇപ്പോള്‍ കൂടുതല്‍ ചലനാത്മകമായ അമേരിക്ക, ദക്ഷിണ കൊറിയ തുടങ്ങിയ വിപണികളിലേക്കാണ് ആകര്‍ഷിക്കപ്പെടുന്നത്.ഇന്ത്യയിലെ മൂലധന നേട്ട നികുതി, ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന തുടര്‍ച്ചയായ ചാഞ്ചാട്ടങ്ങള്‍ എന്നിവ വിദേശ നിക്ഷേപകരെ ആശങ്കപ്പെടുത്തുകയും, ഇന്ത്യന്‍ വിപണിയില്‍ നിന്ന് താല്‍ക്കാലികമായി അകറ്റുകയും ചെയ്യുന്നു. പുതിയ തലമുറ കേവലം പണം സമ്പാദിക്കുക എന്ന പരമ്പരാഗത രീതിയില്‍ നിന്ന് മാറി, കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങളോടെ നിക്ഷേപ തന്ത്രങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നത് ഇന്ത്യയ്ക്ക് ശക്തിപകരുന്നു.നിക്ഷേപകര്‍ക്ക് പ്രധാനമാകുന്നത് എങ്ങനെ?15% വാര്‍ഷിക കോമ്പൗണ്ടിംഗ് റിട്ടേണ്‍ എന്നത് വളരെ മികച്ചൊരു നിരക്കാണ്. അഞ്ചു വര്‍ഷം കൊണ്ട് നിക്ഷേപം ഏതാണ്ട് ഇരട്ടിയാകാന്‍ ഇത് സഹായിക്കും. വിദേശ നിക്ഷേപകര്‍ മാറിനില്‍ക്കുന്ന ഈ സമയത്ത്, വിപണിയില്‍ അമിതമായ വിലക്കയറ്റം ഉണ്ടാകാതിരിക്കാന്‍ സാധ്യതയുണ്ട്. ഇത് ആഭ്യന്തര നിക്ഷേപകര്‍ക്കും, എസ്ഐപി വഴി പണം നിക്ഷേപിക്കുന്ന സാധാരണക്കാര്‍ക്കും ന്യായമായ വിലയില്‍ മികച്ച ഓഹരികള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുന്നു. റിട്ടയര്‍മെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങളുള്ളവര്‍ക്ക് ഓഹരി വിപണി കൂടുതല്‍ ആകര്ഷമാകും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?നികുതി നിയമങ്ങള്‍ വളരെ പ്രധാനമാണ്. ഓഹരികള്‍ വില്ക്കുമ്പോള് നല്‍കേണ്ട നികുതിയെക്കുറിച്ച് കൃത്യമായ ബോധ്യം നിക്ഷേപകന് ഉണ്ടായിരിക്കണം. വിപണിയില്‍ എപ്പോഴും കയറ്റിറക്കങ്ങള്‍ ഉണ്ടാകും. ഹ്രസ്വകാല ചാഞ്ചാട്ടങ്ങളെ ഭയപ്പെടാതെ നിക്ഷേപം നടത്തണമെന്ന് വിദഗ്ധര്‍ പറയുന്നു. 15% റിട്ടേണ്‍ എന്നത് 5 വര്‍ഷം വരെയുള്ള ‘ദീര്‍ഘകാല’ നിക്ഷേപങ്ങള്‍ക്കാണ് പ്രവചിച്ചിരിക്കുന്നത്. പെട്ടെന്ന് പണക്കാരനാകാം എന്ന ധാരണയില്‍ ട്രേഡിംഗ് നടത്തുന്നവര്‍ക്ക് ഇത് ബാധകമല്ല. ക്ഷമയോടെ കാത്തിരിക്കുന്നവര്‍ക്കാണ് മികച്ച ഫലം കിട്ടുകയെന്ന് ലേഖനം പറയുന്നു. എല്ലാ പണവും ഒരേ ഓഹരിയിലോ, ഫണ്ടിലോ നിക്ഷേപിക്കാതെ വിവിധ മേഖലകളില്‍ നിക്ഷേപിക്കണം.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വസ്തുതകള്‍ അടിസ്ഥാനമാക്കിയാണ്. ഇത് ഓഹരി വാങ്ങാനോ, ഒഴിവാക്കാനോ ഉള്ള നിര്‍ദേശമല്ല. നിക്ഷേപകരുടെ അറിവിലേക്കായാണ്. ഓഹരി നിക്ഷേപങ്ങള്‍ വിപണികളിലെ ലാഭ- നഷ്ട സാധ്യതകള്‍ക്കു വിധേയമാണ്. അതിനാല്‍ നിക്ഷേപങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം.)
Read News


