NEWS
എൻടിഎക്ക് വീണ്ടും പിഴച്ചു: 3 വിഷയങ്ങളിൽ യുജിസി-നെറ്റ് പരീക്ഷ വീണ്ടും നടത്തും

ന്യൂഡൽഹി ∙ ജൂണിൽ നടത്തിയ ഇംഗ്ലിഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിലെ യുജിസി-നെറ്റ് പരീക്ഷയിൽ ചോദ്യപ്പേപ്പറിൽ പിശകുകളും ആവർത്തിച്ചുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നതായി ഒടുവിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) സമ്മതിച്ചു. പിഴവുകൾ സംഭവിച്ച ചോദ്യങ്ങൾ ഒഴിവാക്കിയുള്ള മൂല്യനിർണയം ഫലവത്താവില്ലെന്നും പരീക്ഷ നടത്തിപ്പ് ചുമതലയുള്ള എൻടിഎ തിരിച്ചറിഞ്ഞു. തുടർന്ന് ഇംഗ്ലിഷ്, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളിൽ വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചു. സെപ്റ്റംബർ 9, 10 തീയതികളിലാണ് പുനഃപരീക്ഷ നിശ്ചയിച്ചിട്ടുള്ളത്.ഇംഗ്ലിഷ് വിഷയത്തിൽ പരീക്ഷ സെപ്റ്റംബർ 9 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും കൊമേഴ്സ് അതേ ദിവസം ഉച്ചയ്ക്ക് 3 മുതൽ വൈകുന്നേരം 6 വരെയും സോഷ്യോളജി സെപ്റ്റംബർ 10 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും നടത്തും. മുൻപ് പരീക്ഷ എഴുതിയവർക്ക് അധിക ഫീസ് ഈടാക്കില്ല.
Fashion ⏭️


