NEWS

നഗ്നനായി എത്തി പശുക്കളെ പീഡിപ്പിച്ചു; അക്രമിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു


തൃശൂർ ∙ തൃശൂർ വെള്ളാനിക്കരയിൽ ഫാമിൽ നഗ്നനായി എത്തി പശുക്കളെ ലൈംഗികമായി പീഡിപ്പിച്ചയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. നഗ്നനായി എത്തിയ പുരുഷൻ ഫാമിലെ രണ്ട് പശുക്കളെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. അതേസമയം ഫാമിലുള്ള പശുക്കിടാവിനെ പുറത്തേക്ക് കൊണ്ടുപോയി ഉപദ്രവിച്ചതായും ഉടമ പറയുന്നു. കൊറ്റിക്കൽ സ്വദേശി സുധീഷിന്റെ ഫാമിലാണ് നഗ്നനായി എത്തിയ യുവാവ് ശനിയാഴ്ച പശുക്കളെ പീഡിപ്പിച്ചത്. സംഭവത്തിൽ ഫാം ഉടമ പൊലീസിൽ പരാതി നൽകി.ഉദ്ദേശം ആറടി ഉയരമുള്ള പുരുഷന്റെ വിഡിയോയാണ് ഫാമിലെ ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്. എന്നാൽ ഇയാൾ ആരാണെന്ന് തിരിച്ചറിയാനായില്ല. ഫാമിലെ കറവക്കാരൻ അക്രമിയെ നേരിട്ടു കാണുകയും ചെയ്തിട്ടുണ്ട്. പാത്രം വീഴുന്ന ശബ്ദം കേട്ടാണ് ഉറങ്ങിക്കിടന്ന കറവക്കാരൻ ഫാമിലെത്തിയത്. അതേസമയം വാഹനത്തിലാണ് അക്രമി ഫാമിനു സമീപത്തു വരെ എത്തുന്നതെന്നും ഉടമ പറഞ്ഞു. ഫാമിലെ രണ്ടു പശുക്കളെയാണ് നഗ്നനായി എത്തിയ അജ്ഞാതൻ ഉപദ്രവിക്കാൻ ശ്രമിച്ചത്.


Fashion ⏭️

Back to top button