BUSINESS
വാളെടുത്തവൻ.. 4 മിനിറ്റിൽ 900 പേരുടെ പണി തെറിപ്പിച്ച വിശാൽ ഗാർഗിന് സ്വന്തം ജോലി നഷ്ടമായി, 83 രൂപ ശമ്പളം മതിയെന്ന വാഗ്ദാനം തള്ളി കമ്പനി

Vishal Garg News : ഒറ്റ സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചു വിട്ട് കുപ്രസിദ്ധി നേടിയ ബെറ്റർ ഹോംസ് & ഫിനാൻസ് കമ്പനിയുടെ സി.ഇ.ഒ വിശാൽ ഗാർഗിന് ജോലി നഷ്ടമായി. കേവലം 83 രൂപയ്ക്ക് ജോലി ചെയ്യാമെന്ന് അറിയിച്ചിട്ടും ബോർഡ് ഇത് തിരസ്കരിച്ചുഒറ്റ സൂം കോളിൽ 900 ആളുകളുടെ ജോലി കളഞ്ഞ വിശാൽ ഗാർഗ്. കമ്പനിയുടെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് പുറത്ത്സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് കുപ്രസിദ്ധനായ വിശാൽ ഗാർഗിന് ജോലി നഷ്ടമായി. ‘ബെറ്റർ ഹോം & ഫൈനാൻസ്’ കമ്പനിയുടെ സ്ഥാപകനും, ഇന്ത്യൻ വംശജനുമായ വിശാൽ ഗാർഗിനെ കമ്പനിയുടെ സി.ഇ.ഒ സ്ഥാനത്തുനിന്നും പുറത്താക്കി. 2021 ഡിസംബറിൽ ക്രിസ്മസിന് തൊട്ടുമുമ്പ് വെറും നാല് മിനിറ്റുകൾ നീണ്ട സൂം വീഡിയോ കോളിലൂടെ ഒരേസമയം 900 ജീവനക്കാരെ പിരിച്ചുവിട്ട് കുപ്രസിദ്ധനായ വ്യക്തിയാണിത്. ആഗോളതലത്തിൽ വൻ പ്രതിഷേധത്തിന് കാരണമായ സംഭവമായിരുന്നു ഇത്. ജോലി നഷ്ടമായതോടെ കേവലം 83 രൂപയ്ക്ക് ജോലി ചെയ്യാമെന്ന് വിശാൽ ഗാർഗ് അറിയിച്ചെങ്കിലും ബോർഡ് ഇത് തിരസ്ക്കരിച്ചുപുറത്താക്കാനുള്ള പ്രധാന കാരണങ്ങൾവിശാൽ ഗാർഗ് ഒഴികെയുള്ള കമ്പനി ഡയറക്ടർ ബോർഡ് അംഗങ്ങൾ ഏകകണ്ഠമായിട്ടാണ് അദ്ദേഹത്തെ ഒഴിവാക്കുന്നതിനായി വോട്ട് ചെയ്തത്. അദ്ദേഹത്തിന്റെ പെരുമാറ്റം, വ്യക്തിത്വം, വിശ്വസ്തത, എടുത്ത തീരുമാനങ്ങൾ എന്നിവയിൽ ഗുരുതരമായ ആശങ്കകളുണ്ടെന്ന് ബോർഡ് വ്യക്തമാക്കി.ഗാർഗിന്റെ നേതൃത്വത്തിൽ 2022 മുതൽ കമ്പനിക്ക് 1.5 ബില്യൺ ഡോളറിലധികം (ഏകദേശം 12,500 കോടിയിലധികം രൂപ) സാമ്പത്തിക നഷ്ടമുണ്ടായതും ഗൗരവത്തോടെ പരിഗണിക്കപ്പെട്ടു.ഓഹരി വിലയിലെ ഇടിവാണ് മറ്റൊരു തിരിച്ചടിയായി മാറിയത്. കമ്പനിയുടെ ഓഹരി മൂല്യത്തിൽ 90 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. മുമ്പ് 8 ബില്യൺ ഡോളർ വിപണി മൂല്യമുണ്ടായിരുന്ന കമ്പനിയുടെ മൂല്യം 300 മില്യൺ ഡോളറായി കുറഞ്ഞു.ഓഗസ്റ്റ് 3ാം തിയ്യതിയാണ് ബെറ്റർ ഹോം & ഫൈനാൻസ് കമ്പനിയുടെ ഇടക്കാല സി.ഇ.ഒയായി ഹെഡ്ജ് ഫണ്ട് മാനേജരായ ഡാനിയൽ ലൂയിസിനെ നിയമിച്ചത്. ബോർഡിൽ അംഗമായി വന്ന് വെറും ഒരു ആഴ്ചയ്ക്കുള്ളിലാണ് ഡാനിയൽ ലൂയിസ് സി.ഇ.ഒ സ്ഥാനം ഏറ്റെടുത്തത്.താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് വിശാൽ ഗാർഗ് ആരോപിച്ചു. കമ്പനിയുടെ ചെലവുകൾ കുറയ്ക്കാനും, വിപണിതിരിച്ചുപിടിക്കാനും എന്ന വ്യാജേന ലൂയിസ് തന്റെ വിശ്വാസം പിടിച്ചെടുക്കുകയും, പിന്നീട് ബോർഡ് അംഗങ്ങളെ സ്വാധീനിച്ച് തന്നെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് പുറത്താക്കുകയുമായിരുന്നു എന്ന് ഗാർഗ് മാധ്യമങ്ങളോട് പറഞ്ഞു.കമ്പനി സാമ്പത്തികമായി തിരികെ വരുന്ന ഘട്ടത്തിലാണ് തന്നെ പുറത്താക്കിയതെന്നാണ് ഗാർഗിന്റെ വാദം. നിർമിത ബുദ്ധി സാങ്കേതികവിദ്യയും, പുതിയ പങ്കാളിത്തങ്ങളും വഴി കമ്പനിയുടെ വായ്പാ വിതരണം മൂന്നിരട്ടിയാക്കാൻ സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.തനിക്ക് കൂടുതൽ വോട്ടിങ് അവകാശമുള്ള ഓഹരികൾ (Class B shares) ഉള്ളതിനാൽ വീണ്ടും സി.ഇ.ഒ സ്ഥാനത്തേക്ക് തിരിച്ചെത്താൻ അദ്ദേഹം പ്രമുഖ അഭിഭാഷകനായ അലക്സ് സ്പിറോ വഴി നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. കമ്പനി വീണ്ടും ലാഭത്തിലാകുന്നത് വരെ പ്രതിവർഷം വെറും 1 ഡോളർ (ഏകദേശം 83 രൂപ) ശമ്പളത്തിൽ ജോലി ചെയ്യാൻ തയ്യാറാണെന്ന് അറിയിച്ചെങ്കിലും, ഗാർഗിനെ തിരികെ എടുക്കില്ലെന്ന് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
Read News


