NEWS
ദക്ഷിണേന്ത്യയിൽ നിന്നൊരു ജ്വല്ലറി ബ്രാൻഡ് കൂടി ഓഹരി വിപണിയിലേക്ക്, 6400 കോടി രൂപയുടെ നിക്ഷേപ അവസരം ഒരുക്കി 7 കമ്പനികൾ

ദക്ഷിണേന്ത്യയിൽ നിന്ന് മറ്റൊരു ജ്വല്ലറി കമ്പനി കൂടി ഓഹരി വിപണിയിലേക്ക്. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലളിത ജ്വല്ലറിയാണ് പ്രാരംഭ ഓഹരി വിൽപനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നത്. 1700 കോടി രൂപയാണ് ലളിത വിപണിയിൽ നിന്ന് സമാഹരിക്കുന്നത്. ഇതിൽ 1200 കോടി രൂപ പുതിയ ഓഹരികൾ ഇഷ്യൂ ചെയ്തും 500 കോടി രൂപ ഓഫർ ഓഫർ സെയിലിലൂടെയും സ്വീകരിക്കും. 190-201 രൂപ പ്രൈസ് ബാൻഡാണ് ഒരോഹരിക്ക് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 17 മുതൽ 19 വരെയാണ് സബ്സ്ക്രിപ്ഷനുള്ള അവസരം. ഓഗസ്റ്റ് 24നായിരിക്കും ലിസ്റ്റിങ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലായി 61 ഷോറൂമുകളാണ് ലളിത ജ്വല്ലറിക്കുള്ളത്. ഒരു സ്റ്റോറിൽ നിന്ന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ജ്വല്ലറി ശൃംഖലയാണെന്നും ലളിത അവകാശപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം മുൻവർഷത്തേക്കാൾ 48 ശതമാനം വർധിച്ച് 25,023.9 കോടി രൂപയിലെത്തിയിരുന്നു. ലാഭം 177 ശതമാനം വർധിച്ച് 1009.8 കോടി രൂപയും. ഐപിഒയിലൂടെ സമാഹരിക്കുന്ന നിക്ഷേപം കമ്പനിയുടെ ഷോറൂം ശൃംഖല വർധിപ്പിക്കുന്നതിനായിരിക്കും ഉപയോഗിക്കുക. കേരള സ്റ്റോറി സിനിമയുടെ നിർമാതാവായ വിപുൽ.ഡി.ഷാ പ്രൊമോട്ടറായ സൺഷൈൻ പിക്ച്ചേഴ്സും ഐപിഒയ്ക്ക് ഇറങ്ങുന്നുണ്ട്. 282 കോടി രൂപയാണ് സമാഹരിക്കുന്നത്. പൂർണമായും ഒഎഫ്എസാണ്. പുതിയ ഓഹരികളൊന്നും ഇഷ്യൂ ചെയ്യുന്നില്ല. കമ്പനിയുടെ പ്രൊമോട്ടർമാരായ വിപുൽ ഷായും ഭാര്യ ഷെഫാലി ഷായും 30.37 ലക്ഷം ഓഹരികൾ വിറ്റഴിക്കും.
Fashion ⏭️


