BUSINESS

എസ്.ബി.ഐ മാർക്കറ്റ് ക്യാപ്പിൽ 25982 കോടിയുടെ ഇടിവ്, മുകേഷ് അംബാനിക്ക് 31869 കോടി രൂപ നഷ്ടം, ഇറക്കം ഒരാഴ്ച്ചയിൽ


പോയ വാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർക്കറ്റ് ക്യാപ്പിൽ 25,891.88 കോടി രൂപയുടെയും, മുകേഷ് അംബാനിയുടെ ആസ്തി മൂല്യത്തിൽ 31,869.13 കോടി രൂപയുടെയും ഭീമമായ ഇടിവ്. എസ്.ബി.ഐ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളുടെ വില ഇടിഞ്ഞതിനെ തുടർന്നാണിത്. ഇക്കാലയളവിൽ ഇന്ത്യയിൽ വിപണി മൂല്യത്തിൽ മുന്നിലുള്ള ആദ്യ 10 കമ്പനികളിൽ 5 എണ്ണവും നഷ്ടം നേരിട്ടു. ഇത്തരത്തിൽ ആകെ 1 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായിരിക്കുന്നത്. ഇതിൽത്തന്നെ ടാറ്റ കൺസൾട്ടൻസി സർവീസസാണ് കൂടുതൽ തിരിച്ചടി നേരിട്ടത്.മുകേഷ് അംബാനിയും, റിലയൻസുംമാർക്കറ്റ് ക്യാപ്പിൽ ഇടിവുണ്ടായെങ്കിലും ഇപ്പോഴും ഇന്ത്യയിൽ ഏറ്റവുമധികം വിപണി മൂല്യമുള്ള കമ്പനി റിലയൻസ് ഇൻഡസ്ട്രീസ് തന്നെയാണ്. ഫോബ്സ് റിയൽ ടൈം ബില്യണയർ ഇൻഡെക്സ് പ്രകാരം മുകേഷ് അംബാനിക്ക് 89.8 ബില്യൺ ഡോളറുകളുടെ ആസ്തിയാണുള്ളത്. അദ്ദേഹം നിലവിൽ ലോകധനികരിൽ 22ാം സ്ഥാനത്താണ്.ഇന്ത്യൻ ഓഹരി വിപണി പോയ വാരം ബെഞ്ച്മാർക്ക് സൂചികയായ ബി.എസ്.ഇ സെൻസെക്സ് 489.92 പോയിന്റുകളുടെ (0.62%) ഇടിവും, എൻ.എസ്.ഇ നിഫ്റ്റി സൂചിക 204.65 പോയിന്റുകളുടെ (0.83%) താഴ്ച്ചയുമാണ് നേരിട്ടത്.കഴിഞ്ഞ ആഴ്ച്ച ഇന്ത്യൻ ഓഹരി വിപണിയിൽ വലിയ അസ്ഥിരത പ്രകടമായതായി റെലി​ഗെയർ ബ്രോക്കിങ് റിസർച്ച് വിഭാ​ഗം സീനിയർ വൈസ് പ്രസിഡന്റ് അജിത് മിശ്ര പറഞ്ഞു. ക്രൂഡ് ഓയിൽ വിലയിലെ ഉയർച്ച, ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പുതിയ ആശങ്കകൾ തുടങ്ങിയവ നിക്ഷേപകരുടെ വികാരത്തെ സ്വാധീനിച്ചതായും അദ്ദേഹം പറഞ്ഞു.വിവിധ കമ്പനികളുടെ പ്രകടനംകമ്പനിയുടെ പേര്, മാർക്കറ്റ് ക്യാപ്പിലെ ഇടിവ്/നേട്ടം, ഇപ്പോഴത്തെ മാർക്കറ്റ് ക്യാപ് എന്നീ ക്രമത്തിലാണ് താഴെ വിവരങ്ങൾ നൽകിയിരിക്കുന്നത്നേട്ടമുണ്ടാക്കിയ 5 കമ്പനികൾ1. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ : 26,438.49 കോടി, 5,23,330.31 കോടി2. ഭാരതി എയർടെൽ : 20,592.13 കോടി, 12,43,016.11 കോടി3. ബജാജ് ഫിനാൻസ് : 3,548.79 കോടി, 6,77,197.34 കോടി4. ലാർസൺ & ടുബ്രോ : 2,490.66 കോടി, 5,58,973.11 കോടി5. ഹിന്ദുസ്ഥാൻ യൂണിലിവർ : 2,079.38 കോടി, 4,90,888.35 കോടി രൂപനഷ്ടം നേരിട്ട 5 കമ്പനികൾ1. ടാറ്റ കൺസൾട്ടൻസി സർവീസസ് : 34,263.28 കോടി, 8,53,506.85 കോടി2. റിലയൻസ് ഇൻഡസ്ട്രീസ് : 31,869.13 കോടി, 17,70,056.06 കോടി3. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 25,891.88 കോടി, 9,85,829.96 കോടി4. എച്ച്.ഡി.എഫ്.സി ബാങ്ക് : 7,165.37 കോടി, 11,20,802.10 കോടി5. ഐ.സി.ഐ.സി.ഐ ബാങ്ക് : 2,792.65 കോടി, 10,17,577.98 കോടിമാർക്കറ്റ് ക്യാപ് – ടോപ് 10 കമ്പനികൾ1. റിലയൻസ് ഇൻഡസ്ട്രീസ്2. ഭാരതി എയർടെൽ 3. എച്ച്.ഡി.എഫ്.സി ബാങ്ക്3. ഭാരതി എയർടെൽ4. ഐ.സി.ഐ.സി.ഐ ബാങ്ക്5. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ6. ടാറ്റ കൺസൾട്ടൻസി സർവീസസ്7. ബജാജ് ഫിനാൻസ്8 ലാർസൺ & ടൂബ്രോ9. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 10. ഹിന്ദുസ്ഥാൻ യൂണിലിവർDisclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Read News

Back to top button