LIFESTYLE
ചുമരുകളിൽ അസഭ്യം, കോടാലി ഉപയോഗിച്ച് വാതിലുകൾ വെട്ടിപ്പൊളിച്ചു: 40 വർഷത്തെ ദാമ്പത്യം തകർത്തത് വീട്ടിലെ സിസിടിവി?

നാല് പതിറ്റാണ്ട് നീണ്ട ദാമ്പത്യബന്ധം. പക്ഷേ, സ്നേഹത്തിനും പരസ്പര വിശ്വാസത്തിനും പകരം അവിടെ നിഴലിച്ചത് സംശയത്തിന്റെ കറുത്ത നിഴലുകളുമായിരുന്നു. തെക്കുകിഴക്കൻ ചൈനയിലെ ഫ്യൂജിയാൻ പ്രവിശ്യയിൽ നിന്നുള്ള ലി–ചെൻ ദമ്പതികളുടെ വിചിത്രമായ ജീവിതകഥയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്.സംശയരോഗവും സിസിടിവിയുംവിവാഹം കഴിഞ്ഞ് 40 വർഷം പിന്നിട്ടിട്ടും വീട്ടുചെലവുകൾ ഇരുവരും ഒരുമിച്ചാണ് വഹിക്കുന്നത്. എന്നാൽ, ഈ സാമ്പത്തിക കണിശതയ്ക്ക് പുറമേ ഭർത്താവ് ലിയുടെ ഭാഗത്തുനിന്നുണ്ടായ വൈകാരിക അകൽച്ചയും നിരന്തരമായ സംശയരോഗവും ദാമ്പത്യത്തെ തകർച്ചയുടെ വക്കിലെത്തിച്ചു എന്ന് ഭാര്യ ചെൻ പറയുന്നു. ഭാര്യയെ 24 മണിക്കൂറും നിരീക്ഷിക്കാനായി ലി വീട്ടിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുക കൂടി ചെയ്തതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളായി.ഭർത്താവിന്റെ അവിശ്വാസവും വൈകാരിക അകൽച്ചയും തന്നെ കടുത്ത മാനസിക സമ്മർദത്തിലേക്കും ഭ്രാന്തമായ അവസ്ഥയിലേക്കും തള്ളിയിട്ടതായി ഭാര്യ ആരോപിക്കുന്നു. ഈ രോഷം സഹിക്കാനാവാതെ വന്നതോടെ, അവർ വീടിന്റെ ചുമരുകളിൽ അസഭ്യ വാക്കുകളും ശാപ വാക്കുകളും എഴുതിവയ്ക്കുകയും കോടാലി ഉപയോഗിച്ച് വാതിലുകൾ വെട്ടിപ്പൊളിക്കുകയും ചെയ്തു. ഭാര്യയുടെ ഈ അക്രമസ്വഭാവമാണ് തന്റെ വിശ്വാസം പൂർണമായി തകർത്തത്. അതുകൊണ്ടാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ താൻ നിർബന്ധിതനായതെന്ന് ലി പറയുന്നു.ടിവി ഷോയിൽ മധ്യസ്ഥതകുടുംബവഴക്ക് രൂക്ഷമായതോടെ ഇരുവരും ഒരു പ്രാദേശിക ടിവി മീഡിയേഷൻ ഷോയുടെ (Mediation Show) സഹായം തേടി. 40 വർഷത്തെ ബന്ധം നിലനിർത്താൻ ആഗ്രഹിച്ച ചെൻ, തന്റെ പ്രവർത്തികൾക്ക് ലിയോട് പരസ്യമായി ക്ഷമാപണം നടത്തി. ഒടുവിൽ തകർന്ന ബന്ധം നന്നാക്കാൻ ശ്രമിക്കാമെന്ന് ലി സമ്മതിച്ചെങ്കിലും വീട്ടിലെ സിസിടിവി ക്യാമറകൾ മാറ്റാൻ ലി വിസമ്മതിച്ചു. ‘ആദ്യം അവൾ ഇനി എങ്ങനെ പെരുമാറുമെന്ന് നമുക്ക് നോക്കാം’ എന്നായിരുന്നു ലിയുടെ നിലപാട്. ദമ്പതികൾക്ക് കുട്ടികളുണ്ടോ എന്നതിനെക്കുറിച്ചോ, ഉണ്ടെങ്കിൽ മാതാപിതാക്കളുടെ ഈ ബന്ധത്തെക്കുറിച്ച് കുട്ടികളുടെ നിലപാട് എന്താണെന്നതിനെക്കുറിച്ചോ പരിപാടിയിൽ വ്യക്തമാക്കിയിരുന്നില്ല.
Cinema ⏭️


