NEWS

50 മീറ്ററിനുള്ളിൽ എത്തിയാൽ തീർന്നു! പാക്, ചൈനീസ് ഡ്രോണുകളുടെ ചിറകരിയാൻ ഇന്ത്യൻ ആർമിയുടെ തന്ത്രം, റഷ്യ,യുക്രെയ്ൻ യുദ്ധത്തിൽ നിന്ന് പഠിച്ച പാഠം


ആധുനിക യുദ്ധക്കളങ്ങളിൽ ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് ചെറുതും അതിവേഗം ലക്ഷ്യത്തിലേക്ക് പാഞ്ഞടുക്കുന്നതുമായ മൈക്രോ, എഫ്‌പിവൈ ഡ്രോണുകൾ. റഡാറുകളുടെ കണ്ണുവെട്ടിച്ച് മരങ്ങളുടെയും കുന്നിൻചരിവുകളുടെയും മറവിലൂടെ എത്തുന്ന ഇത്തരം ആകാശപ്പറവകൾ സൈനികർക്ക് കനത്ത നാശനഷ്ടമുണ്ടാക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ പരമ്പരാഗത അസോൾട്ട് റൈഫിളുകൾക്ക് സാധിക്കാതെ വന്നതോടെയാണ് ലോകമെമ്പാടുമുള്ള സൈന്യങ്ങൾ ഷോട്ഗണുകളെ ഡ്രോൺ വേട്ടയ്ക്കുള്ള ‘മികച്ച’ പ്രതിരോധമായി തെരഞ്ഞെടുക്കുന്നത്.ഈ നീക്കത്തിന് പിന്നിലെ തന്ത്രപരമായ മാറ്റം ഉൾക്കൊണ്ട്, ഇന്ത്യൻ കരസേനയും നോർത്തേൺ കമാൻഡിലേക്ക് എസ്എസ്എസ് ഡിഫൻസ് തദ്ദേശീയമായി വികസിപ്പിച്ച ടി12 സെമി-ഓട്ടോമാറ്റിക് ഷോട്ഗണുകൾ ഉപയോഗത്തിലേക്ക് എത്തിക്കുന്നു. ഈ ആയുധം അതിർത്തിയിലെ ഡ്രോൺ ഭീഷണികൾ നേരിടാൻ സൈന്യത്തിന് എങ്ങനെ കരുത്താകുമെന്ന് പരിശോധിക്കാം.ഭാരവും കപ്പാസിറ്റിയും: ഏകദേശം 3.8 കിലോഗ്രാം ഭാരമുള്ള ഈ തോക്കിൽ 5 റൗണ്ട് വെടിയുണ്ടകൾ ഉൾക്കൊള്ളുന്ന മാഗസിനാണുള്ളത്. ഇതിനാവശ്യമായ പ്രത്യേക വെടിക്കോപ്പുകളും എസ്എസ്എസ് ഡിഫൻസ് തന്നെയാണ് നിർമ്മിച്ചു നൽകുന്നത്.


Fashion ⏭️

Back to top button