AUTO

ടൊയോട്ടയോട് മത്സരിക്കാൻ മഹീന്ദ്ര; ഹൈലക്സിനോട് ഏറ്റുമുട്ടാൻ മഹീന്ദ്രയുടെ സ്കോർപിയോ ലൈഫ്‌സ്റ്റൈലർ


ഇന്ത്യൻ വാഹനപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ലൈഫ്‌സ്റ്റൈൽ പിക്കപ്പ് ട്രക്ക് സ്കോർപിയോ ലൈഫ്‌സ്റ്റൈലർ മഹീന്ദ്ര പ്രദർശിപ്പിച്ചു. അടുത്ത വർഷം ഏപ്രിലിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 19.79 ലക്ഷം രൂപയിലാണ്. മഹീന്ദ്ര 2023-ൽ അവതരിപ്പിച്ച ‘ഗ്ലോബൽ പിക് അപ്’ കൺസെപ്റ്റിനെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ഈ വാഹനം ടൊയോട്ട ഹൈലക്സ്, ഇസൂസു ഡി-മാക്സ് വി-ക്രോസ് തുടങ്ങിയ കരുത്തന്മാരുമായാണ് ഏറ്റുമുട്ടുക. എതിരാളികളുടെ പ്രാരംഭ വില 25 ലക്ഷത്തിന് മുകളിലായിരിക്കെ, വളരെ ആകർഷകമായ വിലയിലാകും മഹീന്ദ്ര സ്കോർപിയോ ലൈഫ്‌സ്റ്റൈലർ നിരത്തിലിറക്കുക.കരുത്തൻ ഡിസൈനും ഗാംഭീര്യവുംസ്കോർപിയോ എൻ എസ്‌യുവിയുടെ ബോഡി ഓൺ ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് ലൈഫ്‌സ്റ്റൈലർ നിർമിച്ചിരിക്കുന്നത്. എൽ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, പ്രൊജക്ടർ ഹെ‍ഡ്‌ലാംപ്, മുകൾഭാഗത്ത് ബോണറ്റിനോട് ചേർന്ന് സ്കോർപിയോ ബാഡ്ജിങ്, മഹീന്ദ്ര ലോഗോ പതിപ്പിച്ച വീതിയേറിയ ക്രോം ഫിനിഷുള്ള ഹണികോംബ് ഗ്രിൽ, കരുത്തുറ്റ സ്‌കിഡ് പ്ലേറ്റ്, വെർട്ടിക്കലി അലൈൻഡ് ഫോഗ്‌ലാംപ് എന്നിവ മുൻഭാഗത്തുണ്ട്.വശങ്ങളിൽ നിന്ന് നോക്കിയാൽ എതിരാളികളോട് വലുപ്പത്തിലും ഏറ്റുമുട്ടുന്ന പിക്കപ്പ് ട്രക്കാണിത്. ഡബിൾ ക്യാബ് കോൺഫിഗറേഷൻ, ബ്ലാക്ക് ക്ലാഡിങ്ങുകളോടു കൂടിയ വലിയ വീൽ ആർച്ചുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, റൂഫ് റെയിലുകൾ എന്നിവയുണ്ട്. പിന്നിലേക്കെത്തിയാൽ വലിയ കാർഗോ ബെഡ്, സി-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, മഹീന്ദ്ര എന്നെഴുതി വലിയ അക്ഷരങ്ങളിൽ കൊത്തിവെച്ച ടെയിൽഗേറ്റ് എന്നിവ കാണാം.ആഡംബരം നിറഞ്ഞ ഇന്റീരിയർപുറംകാഴ്ചയിലെ പരുക്കൻ ഭാവമാണെങ്കിലും ഉള്ളിൽ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പോർട്രെയ്റ്റ് ശൈലിയിലുള്ള വലിയ വെർട്ടിക്കൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, അതിന് ഇരുവശത്തുമായി എസി വെന്റുകൾ, താഴെയായി എസി കൺട്രോൾ സ്വിച്ചുകൾ എന്നിവ നൽകിയിരിക്കുന്നു. ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ത്രീ-സ്പോക്ക് സ്റ്റിയറിങ് വീൽ, വയർലെസ് ആപ്പിൾ കാർപ്ലേ / ആൻഡ്രോയിഡ് ഓട്ടോ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ടെറൈൻ മോഡുകൾ, കണക്റ്റഡ് കാർ ടെക്നോളജി എന്നിവയുമുണ്ട്.മൂന്ന് പ്രത്യേക എഡിഷനുകൾ


Sports ⏭️

Back to top button