NEWS

കേരളത്തില്‍ പുതിയ വോട്ടിന് ഇനി ‘ഫോം 6’ മാത്രം; ഡിക്ലറേഷന്‍ ഫോം നീക്കി


ന്യൂഡല്‍ഹി ∙ കേരളമടക്കം എസ്ഐആര്‍ കഴിഞ്ഞ സംസ്ഥാനങ്ങളില്‍ പുതിയ വോട്ടറാകാൻ അപേക്ഷിക്കുന്നവര്‍ക്ക് ഇനി അപേക്ഷയ്ക്കൊപ്പം ‘അധിക സത്യവാങ്മൂലം’ (ഡിക്ലറേഷന്‍ ഫോം) നല്‍കേണ്ട. ഇന്നലെ രാത്രിയോടെ വോട്ടേഴ്സ് പോര്‍ട്ടലില്‍ നിന്ന് ഡിക്ലറേഷന്‍ ഫോം ഒഴിവാക്കി. ‘ഫോം 6’ ചട്ടപ്രകാരം ഭേദഗതി ചെയ്യാതെ കമ്മിഷൻ സ്വന്തം നിലയ്ക്ക് അതിനൊപ്പം ഡിക്ലറേഷൻ ഫോം കൂടി ഉള്‍പ്പെടുത്തിയതിനെതിരെയാണ് തിരഞ്ഞെടുപ്പ്‌ കമ്മിഷണര്‍മാര്‍ വിയോജനക്കുറിപ്പെഴുതിയത്.എസ്ഐആർ അവസാനിച്ച ശേഷവും പുതിയ വോട്ടറാകാൻ അപേക്ഷ നൽകുന്നവർ എസ്ഐആർ നടപടികൾക്ക് വിധേയമാകേണ്ട സ്ഥിതിയാണ് ഇതോടെ ഒഴിവായത്. എസ്ഐആർ നടക്കാത്ത സമയത്ത് ‘ഫോം 6’ മാത്രം മതിയെന്നാണ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കമ്മിഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഫലത്തില്‍ കേരളത്തില്‍ പുതിയ വോട്ടറായി അപേക്ഷിക്കുന്നവര്‍ ഇനി ‘ഫോം 6’ മാത്രം നല്‍കിയാല്‍ മതി. അതേസമയം, എസ്ഐആര്‍ പുരോഗമിക്കുന്ന ഡല്‍ഹിയടക്കമുള്ള 13 സംസ്ഥാനങ്ങളില്‍ ഡിക്ലറേഷന്‍ ഫോം നിലവില്‍ നല്‍കണം. ഇവിടെയും എസ്ഐആര്‍ കഴിയുമ്പോള്‍ ഡിക്ലറേഷന്‍ ഫോം ഒഴിവാകും.എന്താണ് പ്രശ്നം?


Fashion ⏭️

Back to top button