AUTO
30+ പുതിയ ഫീച്ചറുകൾ, 142 കി.മീ റേഞ്ച്; ആംപിയർ മാഗ്നസ് ജി മാക്സ് ഫേസ്ലിഫ്റ്റ് വിപണിയിൽ

സെഗമന്റിൽ മത്സരം വർധിച്ചതോടെ നെക്സസിനു പിന്നാലെ മാഗ്നസ് ജി മാക്സിനെയും അപ്ഡേറ്റ് ചെയ്ത് ആംപയർ. 30+ ഫീച്ചറുകൾപുതിയ NxG.io സോഫ്റ്റ്വെയർ പ്ലാറ്റ്ഫോം ഉപയോഗിച്ച് സമഗ്രമായ കണക്റ്റിവിറ്റി അപ്ഗ്രേഡോടെ ആംപിയർ മാഗ്നസ് ജി മാക്സിനെ അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. പുതിയ 5 ഇഞ്ച് ഡിസ്പ്ലേ. വിശാലമായ കണക്റ്റഡ് ഇക്കോസിസ്റ്റത്തിൽ റിയൽ-ടൈം ചാർജിങ് സ്റ്റാറ്റസ്, ലൈവ് ട്രാക്കിംഗ്, ജിയോഫെൻസിങ്, തെഫ്റ്റ് ആൻഡ് ടോ അലേർട്ടുകൾ, റിമോട്ട് ഡയഗ്നോസ്റ്റിക്സ്, സർവീസ് ബുക്കിങ്, ചാർജിംഗ് ഹിസ്റ്ററി, ബാറ്ററി ഹെൽത്ത് ഇൻസൈറ്റുകൾ, OTA അപ്ഡേറ്റ് ശേഷി എന്നിവ ഉൾപ്പെടുന്നു. കണക്റ്റഡ് എല്ലാ സവിശേഷതകളും ആംപിയർ കണക്റ്റ് ആപ്പ് വഴി അറിയാൻ കഴിയും. ടെക്നിക്കൽ മാറ്റങ്ങളില്ലഫീച്ചർ അപ്ഡേറ്റ് ഉണ്ടെങ്കിലും ടെക്നിക്കൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല. 2.4kW പീക്ക് ഹബ്-മൗണ്ടഡ് മോട്ടോറുള്ള 3kWh LFP ബാറ്ററിയാണ് മാഗ്നസ് ജി മാക്സിൽ. റേഞ്ച് 142 കിമീ. ഫുൾ ചാർജ് ആകാൻ 7.25 മണിക്കൂർ സമയം വേണം. ഇലക്ട്രിക് മോട്ടറിന്റെ ഉയർന്ന പവർ 2.4kW. ടോപ് സ്പീഡ് 65kph. പൂജ്യത്തിൽനിന്നു 40 കിമീ വേഗമാർജിക്കാൻ 6.5 സെക്കൻഡ് വേണം. ബാറ്ററിക്ക് 5 വർഷം/75,000km വാറന്റി ഉണ്ട്. കൂടാതെ ബാറ്ററിയിക്ക് 2,00,000 കിമീ ലൈഫ് വാഗ്ദാനം ചെയ്യുന്നു. 33 ലീറ്റർ ബൂട്ട് സ്പെസും ഉണ്ട്. നിലവിലുള്ള മൺസൂൺ ബ്ലൂ, മാച്ച ഗ്രീൻ എന്നിവയ്ക്കൊപ്പം പുതിയ സിന്നമൺ കോപ്പർ ഉൾപ്പെടെ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ സ്കൂട്ടർ ലഭ്യമാണ്. കോയമ്പത്തൂർ ആസ്ഥാനമായുള്ള ഇലക്ട്രിക് ടൂവീലർ നിർമാതാക്കളാണ് ഗ്രീവിസ് ഇലക്ട്രിക് മൊബിലിറ്റിയുടെ ആംപയർ.
Sports ⏭️


