LIFESTYLE
ഇവിടെ വന്നാൽ പോകാൻ തോന്നില്ല! സൂപ്പർഹിറ്റായി ഡച്ച് മോഡൽ വീട്; വിഡിയോ

ചങ്ങനാശ്ശേരി വടക്കേക്കരയിലുള്ള അരുൺ അലക്സിന്റെ വീടിന്റെ വിശേഷങ്ങൾ കണ്ടുവരാം. ഏതാണ്ട് 50 സെന്റിൽ 2600 സ്ക്വയർഫീറ്റിൽ ഇന്‍ഡോ ഡച്ച് തീമിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ഒറ്റ നിലയിൽ വീടും റിസോർട്ട് ആംബിയൻസ് നിറയുന്ന രീതിയിൽ ചുറ്റുപാടുകളും ഒരുക്കി. കൊളോണിയൽ തീമിനോട് ചേരുന്ന രീതിയിൽ വൈറ്റ് തീമിലാണ് ചുറ്റുമതിലും ഗേറ്റും വീടും. ഡ്രൈവ് വേ നാച്ചുറൽ സ്റ്റോൺ വിരിച്ചു ഭംഗിയാക്കി.ധാരാളം വിളക്കുമരങ്ങൾ നൽകി അതിൽ മഞ്ഞ വാം ടൗൺ ലൈറ്റുകൾ കൊടുത്തിരിക്കുന്നു. ഒത്തുചേരലുകൾക്കുള്ള ഇടമായി ഒരു ഗസീബോ സ്പേസ് ലാൻഡ്സ്കേപ്പിന്റെ ഭാഗമായിട്ട് ഒരുക്കി. കാലാവസ്ഥയ്ക്കും വീടിന്റെ ഡിസൈൻ തീമിനും ചേരുന്ന രീതിയിൽ വൈറ്റ് മെറ്റാലിക് ഫർണിച്ചേഴ്സ് ആണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്.ചരിച്ചു വാർത്ത ശേഷം നാടൻ ഓട് വിരിച്ചാണ് വീടിന്റെ എലിവേഷൻ. ടെറാക്കോട്ട വൈറ്റ് കളർ കോമ്പിനേഷനും വീടിന്റെ പുറംകാഴ്ചയ്ക്ക് ഭംഗി കൂട്ടുന്നു. നീളൻ പൂമുഖം, ലിവിങ്, ഡൈനിങ് ഹാൾ, കിച്ചൻ, വിശാലമായ രണ്ട് ബെഡ്റൂംസ്, അറ്റാച്ഡ് ബാത്റൂം. ഇത്രയുമാണ് ഏകദേശം 2600 സ്ക്വയർ ഫീറ്റിൽ ഒരുക്കിയിട്ടുള്ളത്.വീടിന്റെ മുൻവശത്ത് ഒൻപത് ആർച്ചുകൾ നൽകിയിട്ടുണ്ട്. വീടിന്റെ നീളൻ പൂമുഖം ചെക്കർ ബോർഡ് ഫ്ലോറിങ് നൽകി ഭംഗിയാക്കി. പ്രധാന വാതിൽ തുറന്ന് വലതുവശത്തായി ലിവിങ് സ്പേസ് കൊടുത്തിരിക്കുന്നു. റോയൽ ആന്റിക് ഫിനിഷ് ഉള്ള ഫർണിച്ചറാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.ഓപ്പൺ ലേഔട്ടിലാണ് ഈ വീടിന്റെ സെൻട്രൽ സ്പേസ്. ലിവിങ്ങും ഡൈനിങ്ങും ഒറ്റ ഹാളിന്റെ ഭാഗമായിട്ട് വരുന്നതുകൊണ്ട് അകത്തളങ്ങൾക്ക് നല്ല വിശാലത അനുഭവപ്പെടുന്നു. കൊളോണിയൽ തീമിനോട് ചേരുന്ന രീതിയിൽ ഒരു വൈറ്റ് തീമിലാണ് ഇന്റീരിയർ ഒരുക്കിയത്.പരിപാലനം കണക്കിലെടുത്ത് മിനിമൽ ആയിട്ടുള്ള കോംപാക്റ്റ് കിച്ചൻ ഒരുക്കി. മൊറോക്കൻ സീരീസ് ടൈൽസ് വിരിച്ചാണ് കിച്ചന്റെ ഏരിയ വേർതിരിച്ചിട്ടുള്ളത്. ചെറിയ സ്ഥലത്തും പരമാവധി സ്റ്റോറേജ് കൊടുത്തിട്ടുണ്ട്. എച്ച് ഡി എച്ച് എം ആറിലാണ് ക്യാബിനറ്റുകൾ ഒരുക്കിയിരിക്കുന്നത്.
Cinema ⏭️


