NEWS

ഇവരോ അധ്യാപകർ! അംഗീകാരമില്ലാത്ത കോഴ്സുകൾ പാസായതായി കാണിച്ച് സ്ഥാനക്കയറ്റം നേടിയത് 28 പോളി അധ്യാപകർ


കോട്ടയം ∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പോളിടെക്നിക് കോളജുകളിലെ ചില അധ്യാപകർ എഐസിടിഇ അംഗീകാരമില്ലാത്ത കോഴ്സുകൾ പാസായതായി കാണിച്ച് അനധികൃതമായി സ്ഥാനക്കയറ്റവും ഉയർന്ന ശമ്പളവും കൈപ്പറ്റിയതായി ആക്ഷേപം. 28 പോളി അധ്യാപകരാണ് ഇങ്ങനെ വർഷങ്ങളായി ഇരട്ടിയിലധികം ശമ്പളം കൈപ്പറ്റുന്നത്. പരാതി ഉയർന്നിട്ടും സിപിഎം അനുഭാവികളായ ഇവരെ സംരക്ഷിക്കുന്ന നയമാണ് ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്. അന്വേഷണം നടത്തണമെന്നു വിജിലൻസ് ശുപാർശ ചെയ്തിട്ടും നടപടിയുണ്ടായിട്ടില്ല.സർവീസിലിക്കെത്തന്നെ അയൽസംസ്ഥാനത്തുള്ള സർവകലാശാലയിൽ റഗുലർ കോഴ്സ് പഠിച്ചു എന്നാണു മിക്കവരും രേഖകളിൽ കാണിച്ചിരിക്കുന്നത്. കേരള സർവകലാശാലയുടെ തുല്യതാ സർട്ടിഫിക്കറ്റ് നേടാനാണ് ഇങ്ങനെ റഗുലർ കോഴ്സ് എന്ന് വ്യാജരേഖകളിൽ ചമച്ചിരിക്കുന്നത്. എന്നാൽ പഠനത്തിനായി ജോലിയിൽനിന്ന് അവധിയെടുത്തതായും രേഖയില്ല. ആ സർവകലാശാലകളിൽ വാരാന്ത്യ കോഴ്സിനു ചേർന്നതായാണ് യഥാർഥ രേഖയുള്ളത്. ഇതിനാകട്ടെ എഐസിടിഇയുടെ അംഗീകാരവുമില്ല.


Fashion ⏭️

Back to top button