ഹെൽമറ്റില്ലാതെ കടകംപള്ളി സുരേന്ദ്രന്റെ യാത്ര; പെറ്റി അടിക്കാതെ എംവിഡി, വിവരാവകാശ രേഖ പുറത്ത്

ഹെൽമറ്റില്ലാതെ കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ഹെൽമറ്റില്ലാതെ യാത്ര ചെയ്ത മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പെറ്റി അടിക്കാതെ മോട്ടോർ വാഹന വകുപ്പ്. ജൂലായ് ഒന്നിനാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണുന്നതിനായി കടകംപള്ളി സുരന്ദ്രൻ സ്കൂട്ടറിൽ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. ടൂവിലറിൽ ഹെൽമെറ്റ് വയ്ക്കാതെയുള്ള യാത്ര സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.
വിവരാവകാശ അപേക്ഷയിൽ ആർടിഒ നൽകിയ മറുപടിയിലാണ് ഹെൽമറ്റില്ലാത്ത യാത്രയ്ക്ക് പിഴ ചുമത്തിയിട്ടില്ലെന്ന വിവരം പുറത്തുവന്നത്. ഹെൽമറ്റ് വച്ചിരുന്നില്ലെന്ന പരാതി ലഭിച്ചിട്ടും എംവിഡി നടപടിയെടുത്തില്ലെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സ്വകാര്യ കൂടിക്കാഴ്ചയ്ക്കാണ് ആഭ്യന്തര മന്ത്രിയെ സന്ദർശിച്ചതെന്ന് കടകംപള്ളി സുരേന്ദ്രൻ മുമ്പ് വ്യക്തമാക്കിയിരുന്നു.
English Summary
Former Devaswom Minister Kadakampally Surendran reportedly travelled without wearing a helmet while visiting Home Minister Ramesh Chennithala’s residence on July 1. Despite a complaint regarding the violation, the Motor Vehicles Department did not issue a fine. An RTI response from the RTO confirmed that no penalty had been imposed. Surendran said the visit was for a private meeting.
RELATED TOPICS: KADAKAMPALLY SURENDRAN, HELMET VIOLATION, MVD ACTION, RTI DOCUMENT, KERALA POLITICS
Read News ⏭️


