NEWS
ആർജി കർ ബലാത്സംഗ കേസ്; മുൻ തൃണമൂൽ എംഎൽഎ അറസ്റ്റിൽ; നടപടി രണ്ട് വർഷത്തിനു ശേഷം

കൊൽക്കത്ത∙ ആർജി കർ ബലാത്സംഗക്കേസിൽ തൃണമൂൽ കോൺഗ്രസ് മുൻ എംഎൽഎ അറസ്റ്റിൽ. പാനിഹാട്ടിയിലെ എംഎൽഎ ആയിരുന്ന നിർമൽ ഘോഷാണ് സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷം അറസ്റ്റിലായത്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മൃതദേഹം സംസ്കാരിക്കുന്നതിൽ ക്രമക്കേട് ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഡോക്ടറുടെ കുടുംബത്തിന്റെ ആരോപണങ്ങളിൽ അന്വേഷണം നടത്താൻ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പൊലീസിന് നിർദേശം നൽകി. നിർമൽ ഘോഷ്, പാനിഹാട്ടി മുൻസിപ്പൽ ചെയർമാനായിരുന്ന സോമനാഥ് ദേ, മുൻ സിപിഎം കൗൺസിലർ സഞ്ജീവ് മുഖർജി തുടങ്ങിയവർക്കെതിരെയാണ് യുവതിയുടെ പിതാവ് ഖർദ പൊലീസിൽ പരാതി നൽകിയത്.
Fashion ⏭️


