ഇനി എത്ര സവാള വേണമെങ്കിലും അരിയാം, ഒരുതുള്ളി കണ്ണുനീർ പോലും വരില്ല; എളുപ്പത്തിൽ ചെയ്യാവുന്ന സൂത്രങ്ങൾ

പ്രതീകാത്മക ചിത്രം
ദിവസേന പാകം ചെയ്യുന്ന കറികളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഘടകമാണ് സവാള. എന്നാൽ സാവള അരിയുമ്പോൾ കരയാത്തവർ ചുരുക്കമാണ്. അതുകൊണ്ടുതന്നെ ആ ജോലി മറ്റുള്ളവരെ ഏൽപ്പിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ ഇനി ഒരു തുള്ളി കണ്ണുനീർ വരാതെതന്നെ എത്ര സവാള വേണമെങ്കിലും മുറിക്കാൻ സാധിക്കും.
സവാള മുറിക്കുമ്പോൾ അതിന്റെ കോശങ്ങൾ തകരുന്നു. ഇതോടെ സവാളയ്ക്കുള്ളിലെ ചില രാസവസ്തുക്കൾ തമ്മിൽ പ്രതിപ്രവർത്തിക്കുകയും കണ്ണിനെ പ്രകോപിപ്പിക്കുന്ന ഒരു വാതകസദൃശ സംയുക്തം രൂപപ്പെടുകയും ചെയ്യുന്നു. ഈ സംയുക്തം വായുവിലൂടെ കണ്ണിന്റെ ഉപരിതലത്തിലെത്തുമ്പോൾ കണ്ണിലെ നാഡികളെ പ്രകോപിപ്പിക്കുന്നു. കണ്ണിൽ എന്തോ അസ്വസ്ഥതയുണ്ടെന്ന് ശരീരം തിരിച്ചറിയുന്നതോടെ കണ്ണുനീർ ഗ്രന്ഥികൾ കൂടുതൽ സജീവമാകുന്നു. കണ്ണിനെ പ്രകോപിപ്പിക്കുന്ന വസ്തുവിനെ കഴുകിക്കളയുന്നതിനായാണ് കൂടുതലായി കണ്ണുനീർ ഉൽപ്പാദിപ്പിക്കുന്നത്.
കരയാതെ സവാള അരിയുന്നതിനുള്ള എളുപ്പമാർഗങ്ങൾ
സവാള ഫ്രിഡ്ജിൽവച്ച് തണുപ്പിക്കുക: അരിയുന്നതിന് 20–30 മിനിറ്റ് മുമ്പ് സവാള ഫ്രിഡ്ജിൽ വയ്ക്കുന്നത് കണ്ണുനീർ കുറയ്ക്കാൻ സഹായിക്കും.
വേരുഭാഗം അവസാനം മുറിക്കുക: സവാളയുടെ വേരിനോട് ചേർന്ന ഭാഗത്ത് കണ്ണുനീർ ഉണ്ടാക്കുന്ന സംയുക്തങ്ങളുടെ അളവ് കൂടുതലായതിനാൽ ആ ഭാഗം അവസാനം മുറിക്കുക
മൂർച്ചയുള്ള കത്തി ഉപയോഗിക്കുക: മൂർച്ചയുള്ള കത്തി ഉപയോഗിച്ചാൽ സവാളയുടെ കോശങ്ങൾ കുറച്ച് മാത്രമേ തകരൂ. അതുവഴി കണ്ണിനെ പ്രകോപിപ്പിക്കുന്ന രാസവസ്തുവിന്റെ അളവ് കുറയും
വായുസഞ്ചാരം ഉറപ്പാക്കുക: ഫാൻ അല്ലെങ്കിൽ എക്സോസ്റ്റ് ഫാൻ ഉപയോഗിച്ച് സവാളയിൽനിന്നുള്ള വാതകം കണ്ണിൽ എത്തുന്നത് കുറയ്ക്കാം.
English Summary
Cutting onions releases a gas-like compound that irritates eye nerves, stimulating tear production. To minimize crying, chill onions for 20-30 minutes before slicing. Using a sharp knife reduces cell damage and chemical release. Cutting the root end last and ensuring good ventilation with a fan or exhaust fan can also significantly prevent irritation.
RELATED TOPICS: ONION CUTTING TIPS, CUT ONIONS WITHOUT TEARS, ONION CUTTING HACKS, EASY TIPS, KITCHEN TIPS
News ⏭️


