BUSINESS
തിരുവോണത്തിന് ഇനി കുറച്ചുനാൾ; കർക്കടകത്തിലേ തുടങ്ങി ഓണസദ്യ, വില ഇങ്ങനെ, ബുക്കിങ് നേരത്തേ ക്ലോസ് ചെയ്യും

ഇക്കുറി കർക്കടകം അവസാനിക്കും മുൻപ് തന്നെ തന്നെ ഓണസദ്യകൾ തുടങ്ങുകയാണ്. ചിങ്ങം പിറന്ന ശേഷം തിരുവോണത്തിലേക്ക് അധികം ദിവസങ്ങൾ ഇല്ലെന്നതാണു കാരണം. വീടുകളിലേക്ക് ബോക്സ് ഓണസദ്യ ബുക്കിങ്ങുകൾ തകൃതിയാണ്. വീട്ടിൽ സദ്യ ഒരുക്കുന്നതിൽ അസൗകര്യമുള്ള കൂടുതൽ കുടുംബങ്ങൾ ഇൗ വഴി നീങ്ങുന്നു.ചെലവ് കൂടി, വിലയുംപാചക വാതകത്തിനും പച്ചക്കറികൾക്കും വില കയറിയതു കാരണം ഓണ സദ്യ ഇലയൊന്നിന് 30% നിരക്കു വർധനയുണ്ട്, ഇക്കുറി. ഒരു പായസം മാത്രമുള്ള സദ്യയ്ക്ക് കഴിഞ്ഞ വർഷം 200 രൂപ ഈടാക്കിയിരുന്നവർ ഇക്കൊല്ലം 220 ഈടാക്കുന്നു. എങ്കിലും കേരളമാകെ കേറ്ററിങുകാരുടെ ശരാശരി സദ്യ റേറ്റ് 200 മുതൽ 300 വരെയാണ്. സ്റ്റാർ ഹോട്ടലുകളാവുമ്പോൾ 600–700 രൂപയോ അതിൽ കൂടുതലോ വരാം.അപ്പോൾ 5 പേർക്കുള്ള ബോക്സിനോ? 1700–2000 രൂപ ശരാശരി റേറ്റുണ്ട്. 7 പേർക്ക് ഉണ്ണാൻ കഴിയും വിധം 7 പപ്പടവും 7 ബോളിയും 3 പായസവും മറ്റുമുള്ള സദ്യകൾക്ക് 3339 രൂപയാണ് പ്രമുഖ കേറ്ററിങ് കമ്പനിയുടെ റേറ്റ്. കറികൾ നിറയ്ക്കാനുള്ള ഡബ്ബകൾക്കു തന്നെ 1350 രൂപ ചെലവുണ്ടത്രെ.ഡിജിറ്റലായി പണം അടച്ച്, സ്ക്രീൻ ഷോട്ട് അയയ്ക്കുക, അപ്പോൾ കിട്ടുന്ന രസീത് കൊണ്ടുവന്ന് ഫോണിൽ കാണിക്കുക എന്നതാണ് ബോക്സ് സദ്യയുടെ രീതി. ബുക്കിങ് നേരത്തേ ക്ലോസ് ചെയ്യും. കഴിഞ്ഞ വർഷം 500–600 ബോക്സ് ബുക്കിങ് എടുത്തിരുന്നവർക്ക് ഇക്കൊല്ലം 1000 ബോക്സ് ബുക്കിങ് വരുന്നു. ഓഫിസ് ആഘോഷങ്ങൾ
Travel ⏭️


