CINEMA

ഈ ട്രെൻഡി മുത്തശ്ശി ആരാണ് ?

40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി സെക്കൻഡ് ലുക്ക്

നവാഗതയായ ഷിഫിന ബബിൻ പക്കർസംവിധാനം ചെയ്യുന്ന ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുതൽ സംസാര വിഷയമായി ട്രെൻഡി മുത്തശ്ശി. കുഞ്ചാക്കോ ബോബനും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രത്തിൽ ആരായിരിക്കും തിളങ്ങുന്ന കണ്ണുകളുള്ള ഈ മുത്തശ്ശി. അഡിഡാസ് ജാക്കറ്റും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞ ട്രെൻഡി മുത്തശ്ശിയാണ് പോസ്റ്ററിൽ . രോമാഞ്ചം’, ‘ആവേശം’ എന്നീ ഹിറ്റ് ചിത്രങ്ങളിൽ സഹസംവിധായികയായി പ്രവർത്തിച്ച ഷിഫിന തന്നെയാണ് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടിയുടെ രചന നിർവഹിക്കുന്നത്.

അനന്തു എന്റർടെയ്ൻമെന്റ് , തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ബാനറിൽ ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം: ആൽബി ആന്റണി, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പി.ആർ ആൻഡ് മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽ കുമാർ, പി.ആർ.ഒ ആതിര ദിൽജിത്ത്.


Business ⏭️

Back to top button