NEWS

23-ാം വയസിൽ മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനിയുടെ വീട്, കസ്‌തൂർബ ഗാന്ധി ഇവിടെ വന്നിട്ടുണ്ട്

independence

പൊന്നാനി :സ്വാതന്ത്ര്യസമരത്തിന്റെ ഓർമ്മകളിലെന്നും തിളക്കമുള്ള ചരിത്രമാണ് പൊന്നാനിയിലെ കാരക്കുന്നത്ത് തറവാടിനുള്ളത്. പൊന്നാനി തൃക്കാവിനടുത്തായി പുല്ലോണത്ത് അത്താണിയിലാണ് പ്രസിദ്ധമായ കാരക്കുന്നത്ത് തറവാട് സ്ഥിതി ചെയ്യുന്നത്. കസ്തൂർബഗാന്ധി താമസിച്ച മുറിയും ഉപയോഗിച്ച ചർക്കയും ഇന്നും അത്പോലെ സൂക്ഷിച്ചുപോരുന്നു. അന്ന് ഈ വീടിന്റെ മുകൾ നിലയിലാണ് കസ്തൂർബ താമസിച്ചിരുന്നത്.
ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ അവർണ്ണർക്ക് പ്രവേശനം നൽകുന്നതുമായ് ബന്ധപ്പെട്ട് പൊന്നാനി താലൂക്കിലെ സവർണ്ണർക്കിടയിലെ ഹിതപരിശോധന നടത്തുന്നതിന് വേണ്ടിയാണ് കസ്തൂർബഗാന്ധി ഇവിടെയെത്തിയത്. തുടർന്ന് പല പ്രമുഖരുമായും ഇവിടെ വച്ച് ചർച്ചകൾ സംഘടപ്പിക്കുകയുണ്ടായി. ഒരുപക്ഷെ മലബാറിലെ ആദ്യ സ്വാതന്ത്ര്യസമര രക്തസാക്ഷി കൂടിയായ കെ.വി.ബാലകൃഷ്ണമേനോനുമൊപ്പം സ്വാതന്ത്ര്യസമര സേനനികളായ കെ.വി.രാമൻ മേനോൻ,കെ.വി ഗോപാലൻമേനോൻ എന്നീ ധീര ദേശാഭിമാനികളുടെ പാരമ്പര്യം കൊണ്ട്കൂടി പ്രസിദ്ധമാണ് കാരക്കുന്നത്ത് തറവാട്. സ്വാതന്ത്ര്യസമര സമയത്ത് കേരളഗാന്ധിയായ കെ.കേളപ്പനുമൊപ്പം ഒട്ടനവധി സ്വാതന്ത്ര്യസമര സേനാനികളും ഈ തറവാട്ടിൽ വന്നിരുന്നു. കാരക്കുന്നത്ത് തറവാട്ടിലെ ബാലകൃഷ്ണമേനോൻ ഡോക്ടർ പഠനം ഒഴിവാക്കിയാണ് സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ മുൻനിരയിലേക്ക് എത്തിയത്. അക്കാലത്ത് മലബാർ കലാപ സമയത്ത് കള്ളക്കേസിൽ ബ്രിട്ടീഷ് പട്ടാളം കുടുക്കിയ ആളുകളിൽ കാരക്കുന്നത്ത് രാമൻ മേനോൻ,ബാലകൃഷ്ണമേനോൻ,കെ. കേളപ്പൻ എന്നിവരുമുണ്ടായിരുന്നു. ഇവർക്കെല്ലാം അക്കാലത്ത് നേതൃത്വം നൽകിയത് കെ.കേളപ്പനായിരുന്നു.

ബാലകൃഷ്ണമേനോൻ കണ്ണൂർ ജയിലിൽ വച്ച് ചികിത്സലഭിക്കാതെ 23ാം വയസ്സിൽ ടൈഫോയ്ഡ് പിടിപ്പെട്ട് മരണപ്പെട്ടു. കേളപ്പനെ ഏതാനും മാസം കഴിഞ്ഞു അന്ന് വെറുതെ വിട്ടു. രാമൻ മേനോനെ പൊന്നാനി ജയിലിലേക്ക് മാറ്റുകയും പിന്നീട് പുറത്ത് വിടുകയും ചെയ്തു. പിന്നീട് വക്കീലായ് പൊന്നാനിയിൽ പ്രവർത്തിച്ച വ്യക്തി കൂടിയാണ് രാമൻ മേനോൻ. അദ്ദേഹത്തിന്റെ ഗുമസ്തനായിരുന്നു കവി ഇടശേരി. തറവാടിന് നിലവിൽ നൂറു വർഷത്തിലധികം പഴക്കമുണ്ട്. നിലവിൽ ഈ തറവാട്ടിൽ തറവാട്ടംഗങ്ങളായ മോഹൻദാസും സഹോദരി പുഷ്പ്പയുമാണ് താമസം.

English Summary

The Karakkunnath Tharavadu in Ponnani holds a significant place in the history of India’s freedom struggle. The historic ancestral home is located at Pullonath Athani, near Thrikkavu in Ponnani, and remains a reminder of the region’s role in the freedom movement.

Read News ⏭️

Back to top button